ഏത് ടി.വിയേയും സ്മാർട്ടാക്കാൻ സഹായിക്കുന്ന ഷവോമി എം.ഐ ബോക്സ് 4കെ സ്ട്രീമിങ് ഡിവൈസ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 3,499 രൂപയാണ് വില. ആൻഡ്രോയിഡ് ടി.വി 9 പൈ സോഫ്റ്റ്വെയറുമായെത്തുന്ന ഡിവൈസ് എച്ച്.ഡി.എം.ഐ പോർട്ടിലൂടെ ടി.വിയുമായി കണക്ട് ചെയ്യാം.
ഇൻറർനെറ്റ് കണക്ടിവിറ്റിക്കായി വൈ-ഫൈ സംവിധാനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി ഹോട്ട്സ്റ്റാർ തുടങ്ങിയവയെല്ലാം ഷവോമി എം.ഐ ബോക്സ് 4കെയിൽ ലഭ്യമാവും.
ക്വാഡ്-കോർ അമലോജിക് പ്രൊസസറിെൻറ കരുത്തിലാണ് ഡിവൈസെത്തുന്നത്. 2 ജി.ബിയാണ് റാം. ആപുകൾക്കായി 8 ജി.ബി സ്റ്റോറേജുമുണ്ട്. മെയ് 11ന് എം.ഐ സ്റ്റോറിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും ഉൽപന്നം വിൽപനക്കെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.