ടീസറുകൾക്ക് ശേഷം ഹോം സെക്യൂരിറ്റി കാമറ ബേസിക്സ് പുറത്തിറക്കി ഷവോമി. മുമ്പ് ഉണ്ടായിരുന്ന 360 ഡിഗ്രി എം. െഎ ഹോം സെക്യൂരിറ്റി കാമറക്ക് പുറത്തിറക്കിയതിന് പിന്നാലെയാണ് ഷവോമിയുടെ പുതിയ ഉൽപന്നവും എത്തുന്നത്. 1080p നിലവാരത്തിലുള്ള ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ളതാണ് ഷവോമിയുടെ പുതിയ കാമറ.
130 ഡിഗ്രി വൈഡ് ആംഗിൾ ലൈൻസുമായാണ് കാമറ എത്തുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടിസ്ഥാനമാക്കിയ ഡിറ്റക്ഷൻ എൻജിൻ, ഇൻഫ്രാറെഡ് നൈറ്റ് വിഷൻ, ടാക്ക് ബാക്ക് തുടങ്ങിയ ഫീച്ചറുകളാണ് സവിശേഷതകൾ. സ്റ്റോറേജിനായി മൈക്രോ എസ്.ഡി കാർഡും ക്ലൗഡ് സ്റ്റോറേജും ലഭ്യമാണ്. 2,299 രൂപയാണ് എം.െഎ സെക്യൂരിറ്റി കാമറയുടെ വില. തുടക്കത്തിൽ 1,999 രൂപക്ക് ലഭിക്കും. ഫെബ്രുവരി 14നായിരിക്കും കാമറയുടെ ആദ്യ സെയിൽ.
ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഉൽപന്നനിര വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുമായി ഷവോമി മുന്നോട്ട് പോകുന്നത്. നോട്ട് 7 കൂടി പുറത്തിറങ്ങുന്നതോടെ വിപണിയിലെ ആധിപത്യം ഒന്നുകൂടി ഉറപ്പിക്കാൻ കഴിയുമെന്നാണ് ഷവോമിയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.