5000 എം.എ.എച്ച്​ ബാറ്ററിയിയുമായി ഷവോമി എം.​െഎ മാക്​സ്​ 3

ബീജിങ്​: എം.​െഎ ലൈറ്റിന്​ പിന്നാലെ മാക്​സ്​ 3 കൂടി പുറത്തിറക്കി ഷവോമി. വ്യാഴാഴ്​ച ചൈനയിലാണ്​ മാക്​സ്​ 3 ഷവോമി ഒൗദ്യോഗികമായി പുറത്തിറക്കിയത്​. ജൂലൈ 20 മുതൽ ഫോൺ ചൈനീസ്​ വിപണിയിൽ ലഭ്യമാകും. ​5000 എം.എ.എച്ചി​​​​െൻറ ബാറ്ററിയുടെ കരുത്തിൽ ​ഷവോമി ഫോണെത്തുന്നു എന്നതാണ്​ എം.​െഎ മാക്​സ്​ 3യുടെ പ്രത്യേകത.

4ജി.ബി റാമും 64 ജി.ബി സ്​​റ്റോറേജുമുള്ള വേരിയൻറും 6 ജി.ബി റാമും 128 ജി.ബി സ്​റ്റോറേജുമുള്ള വേരിയൻറുമായിരിക്കും ഷവോമി പുറത്തിറക്കുകയിരിക്കുന്നത്​. 4 ജി.ബി റാം വേരിയൻറിന്​  ഏകദേശം 17,300 രൂപയും 6 ജി.ബി റാം വേരിയൻറിന്​ ഏകദേശം 20,400 രൂപയുമായിരിക്കും വില.

6.9 ഇഞ്ചി​​​​െൻറ വലിയ ഡിസ്​പ്ലേയായിരിക്കും ഷവോമി ഫോണിന്​ നൽകുക. ക്വാൽകോം സ്​നാപ്​ഡ്രാഗൺ 636 എസ്​.ഒ.സി ​​പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. 12, 5 മെഗാപിക്​സലി​​​​െൻറ ഇരട്ട പിൻകാമറകളാണ്​ ഫോണിലുണ്ടാവുക. സോണി ​െഎ.എം.എക്​സ്​ സെൻസർ ഉപയോഗിക്കുന്നതിനാൽ മാക്​സ്​ 3യിലെ ചിത്രങ്ങൾ കൂടുതൽ മനോഹരമാാകുമെന്നുറപ്പാണ്​. 8 മെഗാപിക്​സലി​േൻറതാണ്​ മുൻ കാമറ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ അടിസ്ഥാനമാക്കിയ മുഖം തിരിച്ചറിയുന്ന സംവിധാനം. എ.​െഎ അടിസ്ഥാനമാക്കിയ വോയ്​സ്​ സേർച്ച്​ എന്നിവയെല്ലാം പുതിയ ഫോണി​​​​െൻറ പ്രത്യേകതകളാണ്​.

Tags:    
News Summary - Xiaomi Mi Max 3 Price, Specifications Revealed Ahead of July 19 Launch-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.