റെഡ് മീ 6 സീരിസ് പുറത്തിറക്കിയതിന് പിന്നാലെ നോട്ട് 6 പ്രോയും ഷവോമി വിണിയിലിറക്കുന്നു. ഒാൺലൈൻ ഷോപ്പിങ് സൈറ്റായ അലി എക്സ്പ്രസ് ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വൈകാതെ തന്നെ ആഗോള വിപണിയിൽ ഷവോമി ഫോൺ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.
പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് 6.26 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് നോച്ച് ഡിസ്പ്ലേയായിരിക്കും ഫോണിനുണ്ടാവുക. മുന്നിലും പിന്നിലും ഇരട്ട കാമറകളുമായിട്ടായിരിക്കും ഷവോമിയുെട പുതിയ ഫോൺ വിപണിയിെലത്തുക. 20+2 മെഗാപിക്സലിെൻറ ഇരട്ട കാമറകൾ മുന്നിലും 12+5 മെഗാപിക്സലിെൻറ കാമറകൾ പിന്നിലും നൽകിയിട്ടുണ്ട്.
ക്വാൽകോമിെൻറ സ്നാപ്ഡ്രാഗൺ 636 എസ്.ഒ.സി പ്രൊസസറായിരിക്കും കരുത്ത് പകരുക. 3 ജി.ബി റാമും 32 ജി.ബി സ്റ്റോറേജും ഉണ്ടാവും. 4000 എം.എ.എച്ചാണ് ബാറ്ററി. 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള വേരിയൻറും കമ്പനി പുറത്തിറക്കുമെന്ന് റിപ്പോർട്ടുണ്ട്. 193.99 ഡോളർ മുതൽ 218.99 ഡോളർ വരെയായിരിക്കും ഫോണിെൻറ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.