മൊബൈൽ ഫോൺ ഉപഭോക്താകൾക്ക് എക്കാലത്തും തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് ബാറ്ററി. മികച്ച ഫീച്ചറുകളുണ്ടായിട്ടും ബാറ്ററി ബാക്ക് അപിലെ കുറവ് മൂലം ചില ഫോണുകൾ വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാതെ പോയിട്ടുണ്ട്. ബാറ്ററിയിലെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ഷവോമി. ബാറ്ററി ബാക്ക് അപിലെ പ്രശ്നം പരിഹരിക്കുന്നതിനായി സോളാർ പാനലാണ് ഷവോമി തുറുപ്പ് ചീട്ട്.
കാമറക്ക് താഴെയായിരിക്കും ഷവോമി സോളാർ പാനൽ ഉൾക്കൊള്ളിക്കുക. നേർത്ത സോളാർ പാനലാണ് ഫോണിലുണ്ടാവുക. അതുകൊണ്ട് തന്നെ ഫോണിൻെറ ഭാരം വർധിക്കാനുള്ള സാധ്യതകൾ കുറവാണ്. ഫോണിൻെറ പിൻവശത്ത് ഫിംഗർപ്രിൻറ് സെൻസർ ഇല്ല. ഇൻ ഡിസ്പ്ലേ ഫിംഗർപ്രിൻറ് സെൻസറായിരിക്കും ഷവോമി ഉൾക്കൊള്ളിക്കുക.
നോച്ച് ഇല്ലാതെ ഫുൾ സ്ക്രീൻ ഡിസ്പ്ലേയുമായിട്ടായിരിക്കും ഷവോമിയുടെ ഫോൺ വിപണിയിലെത്തുക. സെൽഫി കാമറ സ്ക്രീനിനുള്ളിലായിരിക്കും. ഇടതുവശത്ത് സിം ട്രേയും, വലതു വശത്ത് ശബ്ദ നിയന്ത്രണ ബട്ടണുകളും, പവർ ബട്ടണും ഇടം നൽകിയിരിക്കുന്നു. അടിയിലായി ഇരട്ട സ്പീക്കറുകളും അവക്ക് മധ്യേ യു.എസ്.ബി-ടൈപ്പ് സി പോർട്ടുംകാണാം. ഫോണിൻെറ പേറ്റൻറിനായി ഷവോമി അപേക്ഷ സമർപ്പിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.