പോപ്​ അപ്​ സെൽഫി, ഡിസ്​പ്ലേ ഫിംഗർപ്രിൻറ്​; വീണ്ടും അതിശയിപ്പിച്ച്​ ഷവോമി

ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ ഷവോമി അവരുടെ ഏറ്റവും പുതിയ സ്​മാർട്ട്​ഫോണുകൾ പുറത്തിറക്കി. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കെ 20, കെ 20 പ്രോ എന്നീ ഫോണുകളാണ്​ ഇന്ന്​ ഇന്ത്യയിലെത്തിയത്​. പോപ്​ അപ്​ സെൽഫി കാ മറ, ഇൻ ഡിസ്​​പ്ലേ ഫിംഗർപ്രിൻറ്​ സെൻസർ തുടങ്ങിയവയാണ്​ ഫോണിൻെറ പ്രധാന സവിശേഷതകൾ. 21,999 രൂപയിലാണ്​ കെ 20യുടെ വില തുടങ ്ങുന്നത്​. 27,999 രൂപയാണ്​ കെ 20 പ്രോയുടെ പ്രാരംഭവില.

കെ 20 പ്രോ
2340x1080 പിക്​സൽ റെസലുഷനിലുള്ള 6.39 ഇഞ്ച്​ അമല ോഡഡ്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ കെ 20 പ്രോക്ക്​ നൽകിയിട്ടുള്ളത്​. എച്ച്​.ഡി.ആർ. ഡി.സി ഡിമ്മിങ്ങ്​, ഇൻ ഡിസ്​പ്ലേ ഫിംഗർപ്രിൻറ്​ എന്നിവയെ പിന്തുണക്കുന്നതാണ്​ ഡിസ്​പ്ലേ. സ്​നാപ്​ഡ്രാഗൺ 855 പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. 8 ജി.ബി റാമും 256 ജി.ബി റോമുമാണ്​ പരമാവധി സ്​റ്റോറേജ്​.

ട്രിപ്പിൾ കാമറയാണ്​ കെ 20 പ്രോയുടെ പ്രധാന സവിശേഷതകളിലൊന്ന്​. 48 മെഗാപിക്​സലിൻെറ സോണി ഐ.എം.​എക്​സ്​ സെൻസറോട്​ കൂടിയ പ്രധാന കാമറയും 13,8 മെഗാപിക്​സലിൻെറ മറ്റ്​ രണ്ട്​ കാമറകളും ഷവോമി ഉൾപ്പെടുത്തിയിട്ടുണ്ട്​. സെൽഫിക്കായി 20 മെഗാപിക്​സലിൻെറ പോപ്​ അപ്​ കാമറയാണ്​ നൽകിയിട്ടുള്ളത്​. 4000 എം.എ.എച്ച്​ ബാറ്ററി, 27W ഫാസ്​റ്റ്​ ചാർജിങ്​, ഡ്യുവൽ സിം, യു.എസ്​.ബി ടൈപ്പ്​ സി, 3.5 എം.എം ഓഡിയോ ജാക്ക്​ തുടങ്ങിയവയാണ്​ മറ്റ്​ സവിശേഷതകൾ.ഫോണിൻെറ 6 ജി.ബി റാം 128 ജി.ബി സ്​റ്റോറേജ്​ വകഭേദത്തിന്​ 27,999 രൂപയും എട്ട്​ ജി.ബി റാം 256 ജി.ബി ​സ്​റ്റോറേജ്​ വകഭേദത്തിന്​ 30,999 രൂപയുമാണ്​ വില.

കെ 20
1080x2340 പിക്​സൽ റെസലുഷനിലുള്ള 6.39 ഇഞ്ച്​ ഡിസ്​പ്ലേയാണ്​ കെ 20ക്കും നൽകിയിട്ടുള്ളത്​. ക്വാൽകോമിൻെറ സ്​നാപ്​ഡ്രാഗൺ 730 പ്രൊസസറാണ്​ കെ 20ക്ക്​ കരുത്ത്​ പകരുന്നത്​. 6 ജി.ബി റാം 128 ജി.ബി സ്​റ്റോറേജുമായിട്ടാണ്​ കെ 20 വിപണിയിലേക്ക്​ എത്തുന്നത്​. 48 മെഗാപിക്​സലിൻെറ പ്രധാന കാമറ, 13,8 മെഗാപിക്​സലുകളുടെ മറ്റ്​ രണ്ട്​ കാമറകളുമാണ്​ ഫോണിൽ ഷവോമി ഉൾക്കൊള്ളിച്ചിരിക്കുന്നത്​. 20 മെഗാപിക്​സലിൻെറ പോപ്​ അപ്​ കാമറയാണ്​ സെൽഫിക്കായി നൽകിയിട്ടുള്ളത്​.

4 ജി വോൾട്ട്​, വൈ-ഫൈ 802.11ac, ബ്ലൂടുത്ത്​ v5.0, യു.എസ്​.ബി ടൈപ്പ്​ സി, 3.5 എം.എം ഹെഡ്​ഫോൺ ജാക്ക്​, 4,000 mAh ബാറ്ററി, 18W ഫാസ്​റ്റ്​ചാർജിങ്​ തുടങ്ങിയവയാണ്​ ഫോണിൻെറ പ്രധാന സവിശേഷതകൾ. ഫോണിൻെറ 6 ജി.ബി റാമും 64 ജി.ബി സ്​റ്റോറേജുമുള്ള വേരിയൻറിന്​ 21,999 രൂപയും 6 ജി.ബി റാമും 128 ജി.ബി റാമുമുള്ള വേരിയൻറിന്​ 23,999 രൂപയുമാണ്​ വില.

Tags:    
News Summary - Xiaomi Redmi K20 Pro and K20 India Launch-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.