ബീജിങ്: റെഡ് മീ സീരിസിലെ ഏറ്റവും പുതിയ ഫോൺ എസ്2വിെൻറ വരവ് ഉറപ്പിച്ച് ഷവോമി. ബജറ്റ് സ്മാർട്ട് ഫോൺ നിരയിൽ തരംഗമാവാൻ ലക്ഷ്യമിട്ട് കമ്പനി പുറത്തിറക്കുന്ന മോഡലാണ് എസ് 2. മെയ് 10ന് ചൈനീസ് വിപണിയിൽ ഷേവാമി ഫോൺ അവതരിപ്പിക്കും. എന്നാൽ ആഗോള അരങ്ങേറ്റത്തെ കുറിച്ച് സൂചനകളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.
5.99 ഇഞ്ച് ഡിസ്പ്ലേ സൈസിലാവും വിപണി കീഴടക്കാൻ എസ് 2 എത്തുക. 2/3/4 എന്നിങ്ങെന മൂന്ന് റാം വകഭേദങ്ങളുണ്ട്. 16/32/64 എന്നീ സ്റ്റോറേജ് ഒാപ്ഷനുകളിൽ ഫോണെത്തും. എസ്.ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 256 ജി.ബി വരെ വർധിപ്പിക്കാം. 12,5 മെഗാപികസ്ലിെൻറ ഇരട്ട പിൻകാമറകൾ ഫോണിലുണ്ടാവും. 16 മെഗാപിക്സലിേൻറതാണ് മുൻ കാമറ. 8.1 ഒാറിയോയാണ് ഒാപ്പറേറ്റിങ് സിസ്റ്റം. 3000 എം.എ.എച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്.
ഗ്രാവിറ്റി സെൻസർ, ഡിസ്റ്റൻസ് സെൻസർ, ലൈറ്റ് സെൻസർ, ഫിംഗർപ്രിൻറ് സെൻസർ എന്നിവയെല്ലാം ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റെഡ് മീ നോട്ട് 5 പ്രോ, എം.െഎ സിക്സ് എക്സ് തുടങ്ങിയ മോഡലുകളുമായിട്ടാണ് എസ് 2ന് സാമ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.