ഷവോമിയുടെ പുതിയ ഫോൺ റെഡ് മീ വൈ 2 ഇന്ത്യൻ വിപണിയിൽ. വ്യാഴാഴ്ച ഡൽഹി നടന്ന ചടങ്ങിലാണ് ഫോൺ കമ്പനി പുറത്തിറക്കിയത്. ചൈനയിലിറക്കിയിയ എസ് 2വിെൻറ ഇന്ത്യൻ വകഭേദമാണ് വൈ 2. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കരുത്തേകുന്ന 16 മെഗാപിക്സലിെൻറ മുൻ കാമറയാണ് ഫോണിെൻറ പ്രധാനസവിശേഷത. രണ്ട് വേരിയൻറുകളിലാവും ഷവോമിയുടെ പുതിയ ഫോൺ വിപണിയിലെത്തുക. 3 ജി.ബി റാമും 32 ജി.ബി സ്റ്റോറേജുമുള്ള വേരിയൻറിന് 9,999 രൂപയും 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള വേരിയൻറിന് 12,999 രൂപയുമായിരിക്കും വില. ഡാർക്ക് ഗ്രേ, ഗോൾഡ്, റോസ് എന്നീ നിറങ്ങളിൽ ഫോൺ വിപണിയിലെത്തും. ആമസോൺ ഇന്ത്യ, എം.െഎ.കോം, എം.െഎ സ്റ്റോറുകൾ എന്നിവ വഴി ജൂൺ 12 മുതൽ ഫോൺ വിൽപ്പനക്കെത്തും.
എം.െഎ.യു.െഎ 9.5 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 8.1 ഒറിയോയാണ് വൈ 2വിെൻറ ഒാപ്പറേറ്റിങ് സിസ്റ്റം. 5.99 ഇഞ്ച് എച്ച്.ഡി പ്ലസ്(720x1440 പിക്സൽ) ഡിസ്പ്ലേയിൽ 269 പി.പി.െഎയാണ് പിക്സൽ ഡെൻസിറ്റി. 2 ജിഗാഹെഡ്സിെൻറ സ്നാപ്ഡ്രാഗൺ 625 Soc പ്രൊസസറാണ് കരുത്ത് പകരുന്നത്. 12, 5 മെഗാപിക്സലുകളുടെ ഇരട്ട പിൻകാമറകളാണ് ഉള്ളത്. 16 മെഗാപികസ്ലിെൻറ മുൻ കാമറയും നൽകിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടിസ്ഥാനമാക്കിയുള്ള ബ്യൂട്ടി 4.0, ഫേസ് അൺലോക്ക് എന്നി സംവിധാനങ്ങളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 3080 എം.എ.എച്ചാണ് ബാറ്ററി.
വൈ 2വിന് മുമ്പ് ഷവോമി നോട്ട് 5, നോട്ട് 5 പ്രോ എന്നീ മോഡലുകൾ വിപണിയിലെത്തിച്ചിരുന്നു. ഇരുമോഡലുകൾക്കും വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫ്ലാഷ് സെയിലുകളിലെല്ലാം ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.