മൂന്നു മിനിട്ടിൽ വിറ്റത്​ ഒന്നരലക്ഷം ഷവോമി ഫോണുകൾ

ബീജിങ്​: മൂന്നുമിനിട്ടിൽ ഒന്നരലക്ഷം Y1,Y1ലൈറ്റ്​ ഫോണുകൾ വിറ്റഴിച്ചെന്ന്​ അവകാശപ്പെട്ട്​ ഷവോമി. ഒാൺലൈൻ ഷോപ്പിങ്​ സൈറ്റായ ആമസോണിലൂടെ  ബുധനാഴ്​ചയായിരുന്നു ഫോണുകളുടെ ഫ്ലാഷ്​ സെയിൽ. മിനിട്ടുകൾക്കകം തന്നെ മുഴുവൻ ഫോണുകളും വിറ്റഴിച്ചെന്നാണ്​ ആമസോണും ഷവോമിയും അവകാശപ്പെടുന്നത്​. നവംബർ 15നാണ്​ ഫോണി​​െൻറ അടുത്ത ഫ്ലാഷ്​ സെയിൽ. 

സെൽഫി ​പ്രേമികളെ ലക്ഷ്യമിട്ട്​ ഷവോമി പുറത്തിറക്കിയ ഫോണുകളാണ്​ Y1,Y1 ​ലൈറ്റും. രണ്ട്​ റാം ഒാപ്​ഷനുകളിൽ y1 വിപണിയിലെത്തുന്നുണ്ട്​. 3 ജിബി റാമും 32 ജിബി സ്​റ്റോറേജുമുള്ള വേരിയൻറിന്​ 8,999 രുപയാണ്​ വില. 4 ജി.ബി റാം വേരിയൻറി​​െൻറ വില 10,999 രൂപയാണ്​2 ജി.ബി റാം 16 ജി.ബി സ്​റ്റോറേജുള്ള ​റെഡ്​മി Y1 ​ലൈറ്റി​​െൻറ വില 6,999 രൂപയാണ്​.

5.5 ഇഞ്ച്​ എച്ച്​.ഡി ഡിസ്​പ്ലേ, ഒക്​ടോകോർ സ്​നാപ്​ഡ്രാഗൺ പ്രൊസസർ, 16 മെഗാപിക്​സൽ സെൽഫി കാമറ, 13 മെഗാപിക്​സൽ മുൻ കാമറ എന്നിവയാണ്​ ഫോണി​​െൻറ പ്രധാന പ്ര​ത്യേകത. 3080 എം.എ.എച്ചാണ്​ ബാറ്ററി.

Tags:    
News Summary - Xiaomi sold 1.5 lakh Redmi Y1, Redmi Y1 Lite phones in 3 minutes, it claims-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.