ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി 48 മെഗാപിക്സൽ കാമറ ശേഷിയുള്ള ഫോൺ പുറത്തിറക്കുന്നു. ജനുവരിയിൽ ഫോൺ ആഗോളവിപണിയിൽ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി ഫോണിെൻറ ടീസർ ചിത്രങ്ങൾ കമ്പനി പുറത്ത് വിട്ടു.
ഷവോമി പ്രസിഡൻറ് ലിൻ ബിന്നാണ് ഫോണുമായി ബന്ധപ്പെട്ട സൂചന നൽകിയത്. ഇരട്ട എൽ.ഇ.ഡി ഫ്ലാഷായിരിക്കും ഫോണിലുണ്ടാവുക. അതേ സമയം, എത്ര സെൻസറുകൾ ഉണ്ടാവുമെന്നതിനെ കുറിച്ച് സൂചനകളൊന്നും പുറത്ത് വന്നിട്ടില്ല.
സോണിയുടേയോ സാംസങ്ങിെൻറയോ സെൻസറുകളാവും ഫോണിൽ ഉപയോഗിക്കുക. 2019ലെ കൺസ്യൂമർ ഇലക്ട്രോണിക് ഷോയിൽ അവതരിപ്പിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.