ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയുടെ തലവര മാറ്റിയ കമ്പനിയാണ് ഷവോമി. വില കുറഞ്ഞ ഫോണുകളിലൂടെ ഷവോമി ഇന്ത്യൻ വ ിപണിയിൽ വൻ തരംഗം സൃഷ്ടിച്ചിരിക്കുന്നു. ഷവോമിയിൽ നിന്ന് മൂന്ന് കാമറകളുള്ള ഫോൺ പുറത്തിറങ്ങുന്നുവെന്ന വാർത്തയാണ് പുതുതായി പുറത്ത് വരുന്നത്. ഷവോമി ഇന്ത്യയുടെ തലവനായ മനുകുമാർ ജെയിനാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്.
സ്നാപ്ഡ്രാഗൺ 730 അല്ലെങ്കിൽ 730 ജി പ്രൊസസറിൻെറ കരുത്തിലാവും പുതിയ ഫോൺ പുറത്തിറങ്ങുക. എന്നാൽ ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഷവോമിയുടെ എം.ഐ 9, എം.ഐ 9 എസ്.ഇ എന്നീ രണ്ട് ഫോണുകളാണ് മൂന്ന് കാമറകളുമായി ആഗോളവിപണിയിൽ എത്തിയിട്ടുള്ളത്. എന്നാൽ, ഈ രണ്ട് ഫോണുകളിലും സ്നാപ്്ഡ്രാഗൺ 700 സീരീസ് പ്രൊസസറല്ല ഉപയോഗിക്കുന്നത്.
അതേസമയം, ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ ചൈനയിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡിസ്പ്ലേ ഫിംഗർപ്രിൻറ് സെൻസറോട് കൂടിയ ഫോണായിരിക്കും റെഡ്മി അവതരിപ്പിക്കുക. സ്നാപ്ഡ്രാഗൺ 855 കരുത്ത് പകരുന്ന ഫോൺ മെയ് 13ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.