ചുരുങ്ങിയ കാലയളവിനുള്ളിൽ ആഗോള മൊബൈൽ വിപണിയിൽ സാന്നിധ്യമറിയിച്ച കമ്പനിയാണ് ഷവോമി. ഇന്ത്യ, ചൈന പോലുള്ള ഏ ഷ്യൻ രാജ്യങ്ങളിൽ വേരോട്ടമുള്ള കമ്പനി നിരവധി ഉൽപന്നങ്ങളാണ് പുറത്തിറക്കുന്നത്. ഇൗ ഉൽപന്നനിരയിലേക്കാണ് സ് മാർട്ട് വാച്ചും എത്തുന്നത്. ഷവോമിയുടെ സ്മാർട്ട് വാച്ചിനെ കുറിച്ചുള്ള ആദ്യ വിവരങ്ങൾ ടെക് സൈറ്റായ വെബിബോ പുറത്തു വിട്ടു.
ആപ്പിൾ വാച്ചുമായി സാമ്യമുള്ളതാണ് ഷവോമിയുടെ പുതിയ ഡിവൈസും. പുറത്തു വരുന്ന ആദ്യ സൂചനകൾ അനുസരിച്ച് 3ഡി ഗ്ലാസോട് കൂടി ബ്ലാക്ക്, സിൽവർ നിറങ്ങളിൽ ഷവോമിയുടെ സ്മാർട്ട് വാച്ച് വിപണിയിലെത്തും. ഇ-സിം കണക്ടിവിറ്റിയും വാച്ചിനൊപ്പമുണ്ടാകുമെന്നാണ് സൂചന.
ജി.പി.എസ്, എൻ.എഫ്.സി, വൈ-ഫൈ, സ്പീക്കർ തുടങ്ങിയവയാവും മറ്റ് സവിശേഷതകൾ. സ്നാപ്ഡ്രാഗണായിരിക്കും പ്രൊസസർ നിർമിക്കുക. സ്മാർട്ട്വാച്ചിനായി ഓപ്പറേറ്റിങ് സിസ്റ്റത്തിൻെറ നിർമാണവും ഷവോമി തുടങ്ങി കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.