17 മിനിട്ടിൽ ഫുൾ ചാർജാവും; അതിവേഗ ചാർജറുമായി ഷവോമി

മൊബൈൽ ഫോണുകളിൽ ഉയർന്ന ശേഷിയുള്ള ബാറ്ററികൾ അവതരിപ്പിച്ചതിന്​ പിന്നാലെ അതിവേഗ ചാർജറുമായി ഷവോമി. 100 വാട്​സിൻ െറ സൂപ്പർ ചാർജർ ടെക്​നോളജിയാണ്​ ഷവോമി പുതുതായി അവതരിപ്പിച്ചത്​.

Full View

17 മിനിട്ടിൽ 4000 എം.എ.എച്ച്​ ബാറ്ററി ഫുൾ ചാർജാവുന്നതാണ്​ ​ഷവോമിയുടെ പുതിയ ടെക്​നോളജി. ഒപ്പോയുടെ 50 വാട്​സിൻെറ വി.ഒ.സി.സി ടെക്​നോളജിയെ ഷവോമി ഇതോടെ മറികടന്നു. ടെക്​ സൈറ്റായ വെയ്​ബോയിൽ ഷെയർ ചെയ്​ത വീഡിയോയിലാണ്​ ​ഷവോമി പുതിയ ടെക്​നോളജിയെ കുറിച്ച്​ സൂചന നൽകിയത്​.

വൺ പ്ലസും​ അവരുടെ ഫോണുകളിൽ ഫാസ്​റ്റ്​ ചാർജിങ്​ ടെക്​നോളജി നേരത്തെ അവതരിപ്പിച്ചിരുന്നു. വൺ പ്ലസ്​ 6ടിയുടെ മക്​ലാരൻ എഡിഷനിലാണ്​ ഫാസ്​റ്റ്​ ചാർജിങ്​ സേവനം വൺ പ്ലസ്​ നൽകുന്നത്​. 20 മിനിട്ടിൽ 50 ശതമാനം ചാർജാവുന്നതാണ്​ വൺ പ്ലസിൻെറ സാ​ങ്കേതിക വിദ്യ.

Tags:    
News Summary - Xiaomi’s new turbo charging technology-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.