സ്മാർട്ട്ഫോണിനും അപ്പുറത്തേക്ക് ഉൽപന്നനിര വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് നിർമാതാക്കളായ ഷ വോമി. ഇതിെൻറ ഭാഗമായി ഷവോമിയുടെ സബ്ബ്രാൻഡായ മിജിയയുടെ കീഴിൽ ഇ-ബുക്ക് റീഡർ എത്തുന്നു. കിൻഡിൽ ഇ-ബുക്ക് റീഡറിന് സമാനമായി 6 ഇഞ്ചിൽ ബെസൽ ഡിസ്പ്ലേയുമായിട്ടാവും മിജിയയുടെ ഇ-ബുക്ക് റീഡർ പുറത്തിറങ്ങുക.
വെബിബോയാണ് ഷവോമിയുടെ ഇ-ബുക്ക് റീഡറിനെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്. ഇ-ബുക്ക് റീഡറിനെ നിയന്ത്രിക്കാൻ ഒരു സ്വിച്ച് മാത്രമാണ് ഷവോമി നൽകിയിരിക്കുന്നത്. എന്നാൽ, ഉൽപന്നം പുറത്തിറങ്ങുേമ്പാൾ ഡിസൈനിൽ മാറ്റം വരുമെന്നാണ് റിപ്പോർട്ടുകൾ.
നവംബർ 20ന് ക്രൗഡ് ഫണ്ടിങ്ങിനായി മിജിയ എത്തും. ആക്ഷൻ കാമറകൾ, ഫൂട്ട്മസാജ് പാഡുകൾ, പേനകൾ, ഗ്ലാസുകൾ തുടങ്ങിയ വിവിധ ഉൽപന്നങ്ങൾ ഷവോമി മിജിയക്ക് കീഴിൽ പുറത്തിറക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.