മുംബൈ: ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി കഴിഞ്ഞ 14 മാസത്തിനുള്ളിൽ വിറ്റത് 20 ലക്ഷം ടെലിവിഷനുകൾ. ഷവേ ാമി ഇന്ത്യയുടെ എം.ഡി മനുകുമാറാണ് ടി.വി വിൽപനയുടെ കണക്കുകൾ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
നിലവിൽ രാജ്യത്ത് സ്മാർട്ട്ഫോൺ വിൽപനയിലും ഒന്നാം സ്ഥാനത്താണ് ഷവോമി. വില കുറവ് തന്നെയാണ് ഷവോമിയുടെ ടെലിവിഷനുകളെയും ഇന്ത്യയിൽ ജനപ്രിയമാക്കിയത്. സാംസങ്, എൽ.ജി തുടങ്ങിയ മുൻനിര കമ്പനികളേക്കാളും കുറഞ്ഞ വിലയിലാണ് ഷവോമി ഇന്ത്യയിൽ ടെലിവിഷനുകൾ വിൽക്കുന്നത്.
ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ വഴിയാണ് പ്രധാനമായും വിൽപന. സ്മാർട്ട് ടി.വികളാണ് കമ്പനിയുടെ ഉൽപന്നനിരയിൽ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.