ഇന്ത്യൻ വിപണിയിൽ പുതു സർവീസുകൾ അവതരിപ്പിച്ച് യുട്യൂബ്. യുട്യൂബ് മ്യൂസിക് യുട്യൂബ് പ്രീമിയം തുടങ്ങിയ സർ വീസുകളാണ് ആരംഭിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ മ്യൂസിക്, മൂവീസ് തുടങ്ങിയ സർവീസുകൾക്ക് ശേഷമാണ് യുട്യൂബി െൻറ പുതിയ സേവനങ്ങൾ ആരംഭിക്കുന്നത്. പരസ്യങ്ങളുള്ള യുട്യൂബ് മ്യുസിക്കിെൻറ വേർഷൻ സൗജന്യമായിരിക്കും. യുട്യൂബ് മ്യുസിക്കിന് പ്രീമിയം പതിപ്പിന് പ്രതിമാസം 99 രൂപയായിരിക്കും ഇൗടാക്കുക.
യുട്യൂബ് പ്രീമിയത്തിന് 129 രൂപയാണ് നിരക്ക്. കുടുംബാംഗങ്ങൾക്കായി 189 രൂപയുടെ പ്ലാനും യുട്യൂബ് അവതരിപ്പിച്ചുണ്ട്. ഇൗ നിരക്കിൽ ആറ് അക്കൗണ്ടുകളിൽ പ്ലാൻ ഉപയോഗിക്കാം. മറ്റ് രാജ്യങ്ങളിലെ നിരക്കുകളുമായി താരത്മ്യം ചെയ്യുേമ്പാൾ യുട്യൂബ് മ്യുസിക്, യുട്യൂബ് പ്രീമിയം എന്നിവയുടെ നിരക്ക് ഇന്ത്യയിൽ കുറവാണെന്നാണ് ഗൂഗിൾ അറിയിക്കുന്നത്.
വലിയൊരു പാട്ട് ശേഖരം സ്വന്തമായുള്ള സംവിധാനമാണ് യുട്യൂബ് മ്യൂസിക്. ഗൂഗിൾ മ്യൂസിക്കിനേയും മറികടക്കുന്നതാണ് യുട്യൂബ് മ്യൂസിക്കിെൻറ പാട്ടുകളുടെ ശേഖരം. പരസ്യങ്ങളില്ലാത്ത സേവനമാണ് യുട്യൂബ് മ്യൂസിക്കിെൻറ പ്രധാന സവിശേഷത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.