സാൻഫ്രാൻസിസ്കോ: വിദ്വേഷ ഉള്ളടക്കമുള്ള വിഡിയോകള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടു കള്‍ ഡിലീറ്റ് ചെയ്യാനൊരുങ്ങി യൂട്യൂബ്. വിദ്വേഷ വിഡിയോകള്‍ക്കെതിരെ യൂട്യൂബിെൻറ നയ അവ ലോകനത്തിനൊടുവിലാണ് തീരുമാനം. സംഗതി അത്ര എളുപ്പമല്ലാത്തതിനാൽ സമയമെടുക്കുമെ ന്നാണ് യൂട്യൂബ് അധികൃതരുടെ വിലയിരുത്തൽ. ആയിരക്കണക്കിന് അക്കൗണ്ടുകള്‍ ഇതോടെ അടച്ചു പൂട്ടുമെന്നാണ് കരുതുന്നത്. നിലവില്‍ ദുരുദ്ദേശ്യപരമായ ഉള്ളടക്കമുള്ള വിഡിയോകള്‍ക്ക് യൂട്യൂബില്‍ വിലക്കുണ്ടെങ്കിലും ഇത്തരത്തിലുള്ള നിരവധി വിഡിയോകള്‍ വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമിലൂടെ പ്രചരിക്കുന്നുണ്ട്.
പ്രായത്തിെൻറയും ലിംഗത്തിെൻറയും വംശത്തിെൻറയും ജാതിയുടെയും മതത്തിെൻറയും പേരില്‍ മാറ്റിനിർത്തുന്ന, ഒരു കൂട്ടം ആളുകള്‍ക്ക് മറ്റൊരു കൂട്ടത്തെക്കാളും ഔന്നിത്യം ഉണ്ടെന്ന് ന്യായീകരിക്കുന്ന തരത്തിലുള്ള വിഡിയോകള്‍ നിരോധിക്കുമെന്ന് യൂട്യൂബ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. ഗവേഷകര്‍ക്ക് ഉപകാരപ്രദമായതും വിദ്വേഷ പ്രചാരണങ്ങളെ തുറന്നു കാട്ടാനായി പുറത്തിറക്കുന്നതും കാലിക വിഷയങ്ങൾ വിശകലനം ചെയ്യുന്നതുമായ വിഡിയോകള്‍ നീക്കം ചെയ്യില്ലെന്നും യൂട്യൂബ് അധികൃതർ അറിയിച്ചു.
എന്തെങ്കിലും തരത്തിലുള്ള വിദ്വേഷപ്രചാരണങ്ങള്‍ നടത്തുന്ന വിഡിയോകള്‍ക്ക് പരസ്യവരുമാനം ലഭിക്കില്ലെന്ന് ഉറപ്പുവരുത്തും. ആഗോളതലത്തില്‍ തീവ്രവലതുപക്ഷം വീണ്ടും ശക്തിപ്രാപിക്കാന്‍ ആരംഭിച്ചതോടെ ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന യൂട്യൂബ് കണ്ടൻറുകളും വ്യാപകമായിരുന്നു. എന്നാല്‍, ഇതിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ യൂട്യൂബ് തയാറാകുന്നില്ലെന്ന് പരാതികളുയര്‍ന്നിരുന്നു. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പിനുശേഷം വിമര്‍ശനം കൂടുതല്‍ ശക്തമാവുകയായിരുന്നു. യൂട്യൂബിലെ ഏറ്റവും പ്രചാരത്തിലുള്ള വിഡിയോകള്‍ തീവ്രവലതുപക്ഷവാദം പ്രചരിപ്പിക്കുന്നവയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.