ന്യൂഡൽഹി: വിഡിയോ കോൺഫറൻസുകൾക്ക് സൂം ആപ്ലിക്കേഷൻ സുരക്ഷിതമല്ലെന്ന് കേന്ദ്രസർക്കാർ. സൂം ആപ് വഴി വ്യക്തിക ളുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രസർക്കാരിൻെറ മാർഗനിർദേശം.
വിഡിയോ കോൺഫറൻസുകളിലേത് ഉൾപ്പടെ വിവരങ്ങൾ പുറത്തുനിന്നുള്ളവർക്ക് ലഭ്യമാകുന്നുണ്ടെന്നും ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
സൂം ആപിലെ അഞ്ച് ലക്ഷം വിഡിയോ കോൾ ദൃശ്യങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനക്ക് വെച്ചിരിക്കുന്നതായി കഴിഞ്ഞദിവസം വിവരങ്ങൾ പുറത്തുവന്നിരുന്നു. സുരക്ഷ വീഴ്ച ശ്രദ്ധയിൽപ്പെട്ടതോടെ നേരത്തേ തന്നെ ഗൂഗ്ൾ ഉൾപ്പടെയുള്ള കമ്പനികൾ സൂം ആപ് ഉപയോഗിക്കരുതെന്ന് ജീവനക്കാരോട് നിർദേശിക്കുകയും ചെയ്തിരുന്നു.
2019ലാണ് വിഡിയോ കോൾ പ്ലാറ്റ്ഫോമായ സൂം പ്രവർത്തനം ആരംഭിക്കുന്നത്. 2020 ൽ കോവിഡ് 19 വ്യാപിച്ചതോടെ സൂം ആപിന് ജനപ്രീതി വർധിച്ചു. ഇതോടെ സജീവ ഉപയോക്താക്കളുടെ എണ്ണം 200 ദശലക്ഷമായി ഉയർന്നു. കഴിഞ്ഞ ഡിസംബറിൽ ഇത് വെറും 10 ലക്ഷം മാത്രമായിരുന്നു. നിരവധി പേർക്ക് ഒരേസമയം വിഡിയോ കോൾ വഴി സംവദിക്കാനാകുമെന്നതായിരുന്നു സൂമിനെ ജനകീയനാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.