പഞ്ച്​ഹോൾ ഡിസ്​പ്ലേയുമായി റെഡ്​മീ കെ30

റെഡ്​മീ കെ സീരിസിലെ ഏറ്റവും പുതിയ ഫോൺ കെ30 ഡിസംബർ 10നാണ്​ ചൈനീസ്​ വിപണിയിൽ അവതരിക്കുന്നത്​. ഫോൺ ഒൗദ്യോഗികമായ ി പുറത്തിറങ്ങിയില്ലെങ്കിലും ഫീച്ചറുകളെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്​. 5 ജി ​ഫോണായിരിക്കും​ കെ3 0 എന്നാണ്​ സൂചനകളെങ്കിലും നിലവിൽ ഇതി​​െൻറ ​4ജി വകഭേദത്തെ കുറിച്ചുളള വിവരങ്ങൾ മാത്രമാണ്​ പുറത്ത്​ വന്നിരിക്കു ന്നത്​.

ഒക്​ടാകോർ ക്വാൽകോം സ്​നാപ്​ഡ്രാഗൺ 730ജി പ്രൊസസറായിരിക്കും കെ30ക്ക്​ കരുത്ത്​ പകരുക. 120HZ റിഫ്രഷ്​ റേറ്റോട്​ കൂടിയ ഫുൾ എച്ച്​.ഡി ഡിസ്​പ്ലേയായിരിക്കും ഫോണിനുണ്ടാവുക. 64 മെഗാപിക്​സലി​​േൻറതായിരിക്കും പ്രധാന കാമറ. നാല്​ കാമറകളാണ്​ ഫോണിൽ ഷവോമി ഉൾപ്പെടുത്തുന്നത്​.

6.66 ഇഞ്ച്​ ഫുൾ എച്ച്​.ഡി പഞ്ച്​ഹോൾ ഡിസ്​പ്ലേയാണ്​. ഗൊറില്ല ഗ്ലാസ്​ 5​​െൻറ സുരക്ഷയാണ്​ നൽകിയിരിക്കുന്നത്​. എൻ.എഫ്​.സി, ഐ.ആർ ബ്ലാസ്​റ്റർ തുടങ്ങിയ സാ​ങ്കേതിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. 4500 എം.എ.എച്ച്​ ബാറ്ററിയുള്ള ഫോൺ 27W ഫാസ്​റ്റ്​ ചാർജിങ്​ സംവിധാനത്തെ പിന്തുണക്കും​.

6 ജി.ബി റാം 64 ജി.ബി സ്​റ്റോറേജ്​ വകഭേദത്തിന്​ ഏകദേശം 20,000 രൂപയായിരിക്കും വില. ഇതി​​െൻറ ഉയർന്ന വകഭേദങ്ങളും ഷവോമി പുറത്തിറക്കും. 64 മെഗാപിക്​സലി​​െൻറ പ്രധാന കാമറയും അൾട്രാ വൈഡ്​ ആംഗിൾ ലെൻസോട്​ കൂടിയ 13 മെഗാപിക്​സൽ കാമറയും ഫോണിലുണ്ട്​. ടെലിഫോ​ട്ടോ ലെൻസുള്ള 8 മെഗാപിക്​സലി​​െൻറ കാമറയുംു 2 മെഗാപിക്​സലി​​െൻറ നാലാമതൊരു കാമറയും ഫോണിലുണ്ട്​.

Tags:    
News Summary - പഞ്ച്​ഹോൾ ഡിസ്​പ്ലേയുമായി റെഡ്​മീ കെ30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.