കല്പറ്റ: രാജ്യത്തെ കോവിഡ് ബാധിതരുടെ സ്ഥിതിവിവരക്കണക്കുകള്‍ ഇനി ഒറ്റ ക്ലിക്കിൽ അറിയാനാകും. വെബ്സൈറ്റുമായി പ്ലസ് ടു വിദ്യാർഥി.
കാവുമന്ദം സ്വദേശിയായ പോക്കകത്ത് യൂസഫ്-ഫൗസിയ ദമ്പതികളുടെ മകന് ഫസലുറഹ്മാനാണ് (17) വെബ്സൈറ്റ് നിര്‍മിച്ചത്. തരിയോട് ഗവ. എച്ച്.എസ്.എസിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിയാണ്. ഒറ്റ സ്ക്രീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയുടെ മാപ്പില്‍ ഏത് സംസ്ഥാനങ്ങളുടെ സ്ഥിതി വിവരങ്ങളാണോ അറിയേണ്ടത് ആ സംസ്ഥാനത്തിനുനേരെ ക്ലിക് ചെയ്താല്‍ നിലവിലുള്ള കോവിഡ് രോഗബാധിതര്‍, രോഗമുക്തി നേടിയവര്‍, മരണം തുടങ്ങിയ ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും.
കേന്ദ്ര സർക്കാർ ഡാറ്റ അപ്ഡേറ്റ് ചെയ്യുമ്പോള്‍ എ.പി.ഐ എന്ന പ്രോഗാമിലൂടെ വെബ്സൈറ്റിലും ഡാറ്റ അപ്ഡേഷന് നടക്കും. ഇതിലൂടെ ഏറ്റവും പുതിയ വിവരങ്ങളായിരിക്കും ജനങ്ങളില്‍ എത്തിക്കാന്‍ സാധിക്കുകയെന്ന് ഫസലു പറയുന്നു. വെബ്സൈറ്റ്: www.fazalu.ga
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.