'പേര് ശരിയായി എഴുതിയില്ല'; ധ​ൻ​ക​റിനെ പുറത്താക്കണമെന്ന പ്രതിപക്ഷത്തിന്‍റെ നോട്ടീസ് തള്ളി

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധ​ൻ​ക​റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ ഇംപീച്ച്‌മെന്‍റ് നോട്ടീസ് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായണ്‍ സിങ് തള്ളി. 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന നിബന്ധന പാലിച്ചില്ല, ധൻകറിന്റെ പേര് ശരിയായി എഴുതിയില്ലെന്നും കാണിച്ചാണ് നോട്ടീസ് തള്ളിയത്.

രാജ്യത്തിന്‍റെ ഭരണഘടനാ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താനും നിലവിലെ ഉപരാഷ്ട്രപതിയെ അപകീർത്തിപ്പെടുത്താനുമാണ് ഇംപീച്ച്‌മെന്‍റ് നോട്ടീസ് എന്ന് ഡെപ്യൂട്ടി ചെയർമാൻ പറഞ്ഞു.

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഉപരാഷ്ട്രപതിയെന്ന ഭരണഘടനാ പദവിയെ ബോധപൂർവം നിസാരവൽക്കരിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നതാണ് നോട്ടീസെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപരാഷ്ട്രപതിയെ അപകീർത്തിപ്പെടുത്താൻ മാത്രമുള്ള വാദങ്ങളാൽ നോട്ടീസ് നിറഞ്ഞിരിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.

രാജ്യസഭയിലെ ചര്‍ച്ചകളില്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. കോൺഗ്രസ്, ആർ.ജെ.ഡി, സി.പി.ഐ, സി.പി.എം, ജെ.ജെ.എം, എ.എ.പി, ഡി.എം.കെ എന്നീ പാർട്ടികളിൽ നിന്ന് 60തോളം എം.പിമാർ നോട്ടീസിൽ ഒപ്പ് വെച്ചിരുന്നു. അവിശ്വാസം വിജയിക്കില്ലെന്നും എന്നാൽ പാർലമെന്‍ററി ജനാധിപത്യത്തിനായി പോരാടാനുള്ള ശക്തമായ സന്ദേശമാണിതെന്നും എം.പിമാർ പറഞ്ഞു. 

Tags:    
News Summary - Rajya Sabha deputy chairman dismisses Opposition notice seeking removal of VP Dhankhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.