ആളുമാറി തല്ലുക എന്ന് കേൾക്കാറുണ്ട് നാം. എന്നാൽ ആളുമാറി സൈബർ തല്ല് നടത്തുന്നതാണ് പുതിയ വിശേഷം. നിഷ പുരുഷോത്തമൻ എന്ന പേരാണ് സൈബർ ഗുണ്ടകളുടെ ആശയക്കുഴപ്പങ്ങൾെക്കല്ലാം കാരണം. അതിന് ഇരയാകേണ്ടി വന്നതാകെട്ട രണ്ട് സ്ത്രീകളും.
മനോരമയിൽ വാർത്ത അവതാരകയായ നിഷ പുരുേഷാത്തമൻ ഞങ്ങളുടെ പാർട്ടിക്കെതിരെ അപവാദ പ്രചരണം നടത്തുന്നു എന്ന് ആരോപിച്ചാണ് കേരളത്തിലെ പ്രമുഖ പാർട്ടിയിലെ അണികൾ അവർക്കെതിരെ തിരിഞ്ഞത്. കിട്ടാവുന്ന ഇടങ്ങളിലെല്ലാം നിഷ പുരുഷോത്തമൻ എന്ന പേരും അവർ പ്രചരിപ്പിച്ചു.
കേട്ടപാതി കേൾക്കാത്ത പാതി പാർട്ടി സൈബർ ഗുണ്ടകൾ സോഷ്യൽ മീഡിയയിലെ നിഷ പുരുഷോത്തമനെ തിരഞ്ഞിറങ്ങി. ദൗർഭാഗ്യവശാൽ അവരിൽ ചിലർക്ക് കിട്ടിയത് മറ്റൊരു നിഷ പുരുഷോത്തമനെ ആയിരുന്നു. സ്വതവെ വകതിരിവ് കുറഞ്ഞ സൈബു(സൈബർ ഗുണ്ടകൾ)കൾ കയ്യിൽ കിട്ടിയ പ്രൊഫൈലുകളിൽ കയറി പണിതുടങ്ങി.
ഒന്നിലധികം നിഷമാർ ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന സാമാന്യബോധംപോലും ഇല്ലാതിരുന്നതിനാൽ പതിവ് കലാപരിപാടികളായ അശ്ലീല മെസ്സേജ് അയക്കൽ, തെറി കമൻറ് പോസ്റ്റ് ചെയ്യൽ, ഫോേട്ടാ ഉപയോഗിച്ച് മോശം പോസ്റ്റ് സ്വന്തമായി ഉണ്ടാക്കിയിടൽ തുടങ്ങിയവയാണ് ഇവർ ചെയ്തത്.
ആദ്യമൊന്നും കാര്യം മനസിലാകാതിരുന്ന നിഷ അവസാനം സഹികെട്ട് സ്വന്തമായി വീഡിയൊ പോസ്റ്റ് ചെയ്യുകയായിരുന്നു. തനിക്ക് രണ്ട് ദിവസങ്ങളായി നിരവധി മോശം മെസ്സേജുകളാണ് വരുന്നതെന്നും ഇത് എങ്ങിനെങ്കിലും അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ചിലർ തെൻറ ചിത്രങ്ങൾ എടുത്ത് മോശമായി പ്രചരിപ്പിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. അറിയപ്പെടുന്ന വൈൽഡ് ലൈഫ് ഫോേട്ടാഗ്രാഫർ കൂടിയാണ് നിഷ പുരുേഷാത്തമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.