നിങ്ങൾ ഒരു പോരാളിയാണ്​, ഈ ഘട്ടവും മറികടക്കും; സഞ്​ജയ്​ ദത്തിന്​ ആശംസയുമായി യുവരാജ്​

മുംബൈ: ശ്വാസകോശ അർബുദം സ്​ഥിരീകരിച്ച ബോളിവുഡ്​ താരം സഞ്​ജയ്​ ദത്തിന്​ ആശംസയുമായി ക്രിക്കറ്റ്​ താരം യുവരാജ്​ സിങ്​. നിങ്ങൾ ഒരു പോരാളിയാണെന്നും ഇൗ ഘട്ടവും മറികടക്കുമെന്നും സഞ്​ജയ്​ ദത്തിനെ ടാഗ്​ ചെയ്​ത്​ യുവരാജ്​ ട്വീറ്റ്​ ചെയ്​തു.

'നിങ്ങൾ എപ്പോഴും പോരാളിയായിരുന്നു. ഇപ്പോഴുണ്ടാകുന്ന വേദന എനിക്ക്​ മനസിലാകും. പക്ഷേ നിങ്ങൾ കരുത്തനാണ്​. ഈ ഘട്ടവും മറികടക്കും. എത്രയും വേഗം രോഗമുക്തനായി തിരികെയെത്താൻ പ്രാർഥനകളും ആശംസകളും' -യുവരാജി​െൻറ ട്വീറ്റ്​. അർബുദത്തിൽനിന്നും തിരികെവന്ന വ്യക്തിയാണ്​ യുവരാജ്​ സിങ്​.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന്​ ആഗസ്​റ്റ്​ എട്ടിന്​ 61 കാരനായ ദത്തിനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ്​ സംശയത്തെ തുടർന്ന്​ ഇദ്ദേഹത്തെ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു. എന്നാൽ പരിശോധന ഫലം നെഗറ്റീവായിരുന്നു. പിന്നീട്​ നടത്തിയ പരിശോധനയിലാണ്​ ശ്വാസകോശ അർബുദം സ്​ഥിരീകരിച്ചത്​.

വിദഗ്​ധ ചികിത്സക്കായി താരം യു.എസിലേക്ക്​ പോകുമെന്നാണ്​ വിവരം. ചികിത്സക്കായി താൻ ജോലിയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്ന് വ്യക്തമാക്കി സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും ആരും പരിഭ്രമിക്കേണ്ടെന്നും എത്രയും വേഗം തന്നെ താൻ തിരിച്ചു വരുമെന്നും സഞ്ജയ് ദത്ത് ട്വിറ്ററിൽ കുറിച്ചു. 

Tags:    
News Summary - Yuvraj Singh Wishes Sanjay Dutt Speedy Recovery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.