കാസര്‍കോട് എരഞ്ഞിപ്പുഴയില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. റിയാസ് (17), യാസിന്‍(13) എന്നിവരുടെ  മൃതദേഹമാണ് കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന സമദിനായുള്ള തിരച്ചില്‍ തുടരുകയാണ്. ജ്യേഷ്ഠാനുജന്‍മാരുടെ മക്കളാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് ഉച്ചയോട് കൂടി പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. മൂന്ന് പേരും മുങ്ങിപ്പോകുകയായിരുന്നു. റിയാസിനെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പോകുന്ന വഴിക്ക് മരണം സംഭവിക്കുകയായിരുന്നു. മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരും അപകടത്തിൽപെട്ടതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. തിരച്ചിൽ പുരോ​ഗമിക്കുകയാണ്. റിയാസിന്റെ മൃതദേഹം കാസര്‍കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Children swept away in Kasaragod; A dead body was found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.