കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ

'വധശിക്ഷ നല്‍കി സഹായിക്കണം'; കോടതിയില്‍ കരഞ്ഞപേക്ഷിച്ച് പെരിയ കേസിലെ പ്രതി

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ കോടതി വിധി പറയുന്നതിനിടെ വധശിക്ഷ നല്‍കി ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ച് 15ാം പ്രതി വിഷ്ണു സുര. കൊലപാതകത്തിൽ പങ്കില്ലെന്നും ഇനി ജീവിക്കാന്‍ ആഗ്രഹമില്ലെന്നും ജഡ്ജി എന്‍.ശേഷാദ്രിനാഥന്‍റെ മുന്നില്‍ കരഞ്ഞ് അപേക്ഷിക്കുകയായിരുന്നു പ്രതി.

ഗൂഢാലോചന, പ്രതികളെ രക്ഷപെടാൻ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞിട്ടുള്ളത്. കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കുടുംബ പ്രാരാബ്ധങ്ങളും മറ്റും ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് നൽകണമെന്ന് മറ്റ് പ്രതികൾ ആവശ്യപ്പെട്ടു.

 ഒന്നു മുതൽ എട്ടുവരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ കോടതി, പത്ത് പ്രതികളെ വെറുതെവിടുകയും ചെയ്തു. എറണാകുളം സി.ബി.ഐ​ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഉദുമ മുൻ എം.എൽ.എയും സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വുമായ കെ.വി. കുഞ്ഞിരാമൻ, സി.പി.എം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയടക്കം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും.

ഇടതു മുന്നണിയുടെ രണ്ട് സംസ്ഥാന ജാഥകൾ മഞ്ചേശ്വരത്തുനിന്നും പാറശ്ശാലയിൽനിന്നും തുടങ്ങിയ ദിവസമായ 2019 ഫെബ്രുവരി 17നായിരുന്നു ഇരക്കൊലപാതകം. രാ​ത്രി 7.35ഓ​ടെ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത് ലാ​ൽ, കൃ​പേ​ഷ് എ​ന്നി​വ​രെ വാ​ഹ​ന​ങ്ങ​ളി​ൽ പി​ന്തു​ട​ർ​ന്ന് രാ​ഷ്ട്രീ​യ വി​രോ​ധം കാ​ര​ണം കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

Tags:    
News Summary - Accused in Periya case crying in court demanding death penalty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.