കൊച്ചിൻ ട്രാംവേ

മൂന്നാറിൽ മാ​ത്രമല്ല, ചാലക്കുടി - പറമ്പിക്കുളം വനപാതയിലൂടെയും ട്രെയിനുകൾ ഒാടിയിരുന്നു

ഒരു നൂറ്റാണ്ടിനുശേഷം മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വീണ്ടും ട്രെയിനുകളുടെ ചൂളംവിളി ഉയരാൻ പോകുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ്​ സഞ്ചാരപ്രിയർ ഏറ്റെടുത്തത്​. മൺമറഞ്ഞുപോയ ട്രാംവേ പുനരുജ്ജീവിപ്പിക്കാനുള്ള പ്രയത്​നത്തിലാണ്​ അധികൃതർ. അത്​ യാഥാർഥ്യമായാൽ മൂന്നാറി​െൻറ മുഖഛായ തന്നെയാണ്​ മാറുക. കൂടാതെ, ടൂറിസം രംഗത്ത്​ വൻ കുതി​പ്പുമേകും​.

മൂന്നാറിലേത്​ പോലെ വിസ്​മൃതിയിലാണ്ടുപോയ ട്രാംവേയാണ്​​ ചാലക്കുടിയിൽനിന്ന്​ പറമ്പിക്കുളത്തേക്കുള്ള​ പാത​. വർഷങ്ങൾക്ക്​ മുമ്പ്​ ബ്രിട്ടീഷുകാരുടെ കാലത്ത്​ മരങ്ങൾ മുറിച്ചുകടത്താനാണ്​ ഇവിടെയും ട്രാംവേ നിർമിച്ചത്​. പിന്നീട്​ മരങ്ങൾ കടത്താൻ മറ്റു മാർഗങ്ങൾ വന്നതോടെ ഇതി​െൻറ പ്രസക്​തി നഷ്​ടപ്പെടുകയും ട്രെയിനി​െൻറ ചൂളംവിളികൾ ഒാർമകളിലേക്ക്​ മറയുകയുമായിരുന്നു.

പറമ്പിക്കുളത്തെ റെയിൽപാത

വേണം, പറമ്പിക്കുളത്തേക്കൊരു പാത

കേരളത്തി​െൻറ ഭാഗമാണെങ്കിലും ഏറെ വിചിത്രമായ വഴിയാണ്​ നിലവിൽ പറമ്പിക്കുളത്തേക്ക്​​. പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലാണ്​ ഈ പ്രദേശം. പഞ്ചായത്ത്​ ആസ്​ഥാനത്തുനിന്ന്​ റോഡുമാർഗം പൊള്ളാച്ചി വഴി 60ലേറെ കിലോമീറ്റർ തമിഴ്​നാട്ടിലൂടെ ചുറ്റിവേണം കാടി​െൻറ മടിത്തട്ടിൽ ഒളിച്ചിരിക്കുന്നു ഇൗ മനോഹരമായ പ്രദേശത്ത്​ എത്താൻ.

2010ൽ ഇവിടം കടുവ സങ്കേതമായി പ്രഖ്യാപിച്ചു. കടുവ, പുലി, ആന, കാട്ടുപോത്ത്, വരയാട്, മുതല തുടങ്ങിയ വന്യജീവികള്‍ പറമ്പിക്കുളത്തെ സമ്പന്നമാക്കുന്നു. വിവിധ ആദിവാസി ഗോത്രവിഭാഗങ്ങളുടെ വാസസ്ഥലം കൂടിയാണ് പറമ്പിക്കുളം. കേരളത്തിലൂടെ വഴിയില്ലാത്തതിനാൽ ഇവിടത്തെ ആദിവാസികൾ ഇന്ന്​ സമരപാതയിലാണ്​. കാട്ടിലൂടെ വഴി​െവട്ടിയാണ്​ ഇവർ അധികൃതർക്കുനേരെ സമരത്തി​െൻറ പോർമുഖം തുറന്നിരിക്കുന്നത്​. ​െചമ്മണാമ്പതി-തേക്കടി വഴി റോഡ്​ വേണമെന്നാണ്​ ഇവരുടെ ആവശ്യം. ഇത്​ യാഥാർഥ്യമായാൽ സഞ്ചാരികൾക്ക്​ കൂടി ഏറെ പ്രയോജനപ്പെടും.

വനപാത    

ട്രക്കിങ്​, ജംഗിള്‍ സഫാരി, നാച്വറല്‍ ക്യാമ്പ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പാക്കേജുകള്‍ സഞ്ചാരികള്‍ക്കായി വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. കൂടാതെ മരമുകളിലെയും കുടിലുകളിലെയും പുഴയോരത്തെയും താമസം നവ്യാനുഭവമാകും. ലോകത്തിലെ ഏറ്റവും വലിപ്പമുള്ള തേക്കുകളിലൊന്നായ കന്നിമാരയും പറമ്പിക്കുളത്തി​െൻറ അഭിമാനമായി ഉയർന്നുനിൽക്കുന്നു. ഏഴ്​ മീറ്റർ വണ്ണവും 40 മീറ്റർ ഉയരവുമുണ്ട്​ ഇതിന്​. 450ലധികം വർഷങ്ങൾക്ക്​ മുകളിലാണ് ഇതി​െൻറ പ്രായം​.

ആധുനികതയുടെ തിരക്കുകളും ബഹളങ്ങളും അന്യമായ പറമ്പിക്കുളം ഏതൊരു സഞ്ചാരിയുടെയും മനം കീഴടക്കും. ഇവിടെ എത്തുന്ന പ്രകൃതിസ്​നേഹികൾക്ക്​ കാടി​െൻറ പാലഭാഗങ്ങളിലും ഒരു ഒാർമക്കുറിപ്പായി പഴയ ട്രാംവേയുടെ ശേഷിപ്പുകൾ കാണാം.

ട്രീടോപ്​ ഹട്ട്​

വീണ്ടും വരുമോ കൊച്ചിൻ ട്രാംവേ?

അരനൂറ്റാണ്ട്​ മുമ്പ്​ നിർത്തലാക്കിയ ചാലക്കുടിയിലെ കൊച്ചിൻ ട്രാംവേ പുനരുജ്ജീവിപ്പിക്കാനാവുമോയെന്ന ആശയം ഈയിടെ ശക്തമായി ഉയർന്നുവരുന്നുണ്ട്. ട്രാംവേ പുനർനിർമിച്ചാൽ ചാലക്കുടിയിൽനിന്ന് പറമ്പിക്കുളം വരെ പശ്ചിമഘട്ടത്തി​െൻറ നിറവാർന്ന കാഴ്ചകൾ ആസ്വദിച്ച് പോകാൻ കഴിയുമെന്നത് ഇക്കോ ടൂറിസത്തി​െൻറ പുതിയ സാധ്യതയാണ്. അതിരപ്പിള്ളി അന്താരാഷ്​ട്ര പ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രമായി വളർന്ന സാഹചര്യത്തിൽ ട്രാംവേയിലൂടെ ഇടതൂർന്ന വനത്തിലേക്കുള്ള യാത്ര ധാരാളം സഞ്ചാരികളെ ആകർഷിക്കും.

വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം പറമ്പിക്കുളത്തേക്കുള്ള വഴികൾ ഏറെ ചുറ്റി വളയലാണ്. എന്നാൽ, പഴയ ട്രാംവേ പുനരുജ്ജീവിപ്പിച്ചാൽ ചാലക്കുടിയിൽനിന്ന് നിത്യഹരിത വനത്തി​ലൂടെ ദീർഘയാത്ര ചെയ്യാതെ നേരെ പറമ്പിക്കുളത്തെത്താം. പറമ്പിക്കുളത്തെ വന്യമൃഗങ്ങളും തേക്ക് തോട്ടവും വഴിയിലെ കാഴ്ചകളുമെല്ലാമായി അവിസ്മരണീയ സഞ്ചാരാനുഭവമാകും​.

കന്നിമാര തേക്ക്​

ട്രാംവേക്ക്​ ടൂറിസത്തിന് അപ്പുറത്ത് പൈതൃകസംരക്ഷണത്തി​െൻറ മുഖം കൂടിയുണ്ട്. വനത്തിൽനിന്നും തടികൾ കൊണ്ടുപോകാൻ 1894ൽ കൊച്ചിൻ ഫോറസ്​റ്റ്​ കൺസർവേഷൻ മേധാവിയായ ജെ.സി. കോളോഫ് ആണ് ട്രാംവേയുടെ ആശയം മുന്നോട്ടുവച്ചത്. ആർവി ഹാറ്റ്ഫീൽഡ് എന്ന വിദഗ്ധൻ ഇതി​െൻറ നിർമാണം ഏറ്റെടുത്തു.

1901ൽ പണിയാരംഭിച്ച ട്രാംവേ ഏകദേശം ഏഴ് വർഷം കൊണ്ട് പൂർത്തിയാക്കി. 1907ൽ ബ്രിട്ടീഷ് ഇന്ത്യയുടെ മദ്രാസ് മേധാവിയായിരുന്ന ലോർഡ് ആപ്റ്റിനായിരുന്നു ഉദ്ഘാടനം. ചാലക്കുടി മുതൽ പറമ്പിക്കുളം വരെ ഏകദേശം 80 കിലോ മീറ്റർ ദൂരമാണ് പാതക്ക്​ ഉണ്ടായിരുന്നത്. ഇതിൽ 30 കിലോ മീറ്ററോളം മാത്രമേ ആവി എഞ്ചിൻ പോകുമായിരുന്നുള്ളൂ. ബാക്കി ദൂരം വാഗണുകൾ മലമുകളിലേക്ക് കെട്ടി വലിക്കുകയായിരുന്നു.

ചാലക്കുടി - പറമ്പിക്കുളം ട്രാംവേ

പ്രത്യേകിച്ച് ഇന്ധനമൊന്നുമില്ലാതെ ഭൂഗരുത്വ തത്വം ഉപയോഗിച്ച്​ വാഗണുകൾ പ്രവർത്തിച്ചുവെന്നതാണ് ഇതി​െൻറ സാങ്കേതിക വൈദഗ്ധ്യം. ഒരു കപ്പിയിലെന്നപോലെ വലിയ ഇരുമ്പുവടങ്ങളിൽ ബന്ധിപ്പിച്ച് താഴേക്ക് ഇറങ്ങുന്ന തടികയറ്റിയ വാഗണുകളുടെ ഭാരം കൊണ്ട് ഒഴിഞ്ഞ വാഗണുകൾ മുകളിലേക്ക് കയറ്റി.

വനം വകുപ്പിന്​​ കീഴിലുണ്ടായിരുന്ന ഇത് പിന്നീട് കൊച്ചി രാജാവി​െൻറ ദിവാന്​ കീഴിൽ പ്രവർത്തിക്കുന്ന എൻജിനീയറുടെ മേൽനോട്ടത്തിലാക്കി. പറമ്പിക്കുളത്തുനിന്ന് കയറ്റി വരുന്ന തടികൾ ചാലക്കുടി ​െറയിൽവേ സ്​റ്റേഷനിൽകൂടി കൊച്ചിയിലെത്തുകയും അവിടെനിന്ന് കപ്പൽ മാർഗം ബ്രിട്ടനിലേക്ക് എത്തിക്കുകയുമായിരുന്നു. ഏകദേശം 60 വർഷത്തോളം ഇത്​ പ്രവർത്തിച്ചു.

ട്രാംവേക്കായി നിർമിച്ച പാലം കാടുമൂടിയ നിലയിൽ

1963ലാണ് ട്രാംവെ നിർത്തിയത്. നാട്ടിൽ ഇതി​െൻറ ഭാഗമായിരുന്ന ​െറയിലുകൾ അക്കാലത്ത് തന്നെ പൊളിച്ചുമാറ്റി. പാത റോഡായി മാറി. ഇതി​െൻറ ഭാഗമായ സ്ഥലങ്ങൾ പലതും കൈയേറി അന്യാധീനപ്പെട്ട അവസ്ഥയിലാണ്. ഇപ്പോൾ ഇതി​െൻറ അടയാളമായി ചാലക്കുടിയിൽ അവശേഷിക്കുന്നത് െറയിൽവേ സ്​റ്റേഷനിൽ തടികൾ കയറ്റാൻ ഉപയോഗിച്ച ക്രെയിനും ​ട്രാംവേ വർക്ക് ഷോപ്പും അതി​െൻറ ഒാഫിസായ പി.ഡബ്ല്യു.ഡി റെസ്​റ്റ്​ ഹൗസുമാണ്. എന്നാൽ, കാട്ടിൽ പലയിടത്തും പറമ്പിക്കുളം വരെ ട്രാംവേയുടെ തുരുമ്പിച്ച ​െറയിൽപാളങ്ങളും പാലങ്ങളും അതേപടി കിടപ്പുണ്ട്.

പുനരുജ്ജീവനം അസാധ്യമല്ല

ട്രാംവേയുടെ പുനരുജ്ജീവനം അത്ര പ്രായോഗികമാണെന്ന് പറയാനാവില്ല. സാങ്കേതിക പ്രശ്‌നം മാത്രമല്ല, പാരിസ്ഥിതികവും സാമൂഹികവുമായ വശങ്ങൾ കൂടിയുണ്ടതിന്​. ട്രാംവേ പുനരുജ്ജീവിപ്പിക്കണമെന്ന് പറഞ്ഞാൽ ചാലക്കുടി, കോടശേരി, വെള്ളിക്കുളങ്ങര ഭാഗങ്ങളിൽ വലിയ പ്രക്ഷോഭമുണ്ടാകും. ഇതി​െൻറ വകയായ സ്ഥലങ്ങൾ പലരുടെയും കൈവശമാണ്. അത് വിട്ടുകൊടുക്കാൻ ആരും തയാറാവുകയില്ല. മാത്രമല്ല റോഡുകൾ വീണ്ടും ​െറയിൽ പാളമാക്കുന്നത് പ്രതിസന്ധികൾ സൃഷ്​ടിക്കും. പാതയുടെ പേരിൽ വനം നശിപ്പിക്കപ്പെടുമോയെന്നതും ചോദ്യമാണ്​.

പറമ്പിക്കുളത്തെ കാഴ്​ചകൾ    

എന്നാൽ, സാങ്കേതിക വിദ്യ ഏറെ പിന്നിലായിരുന്ന നൂറ്റാണ്ട് മുമ്പ്​ ട്രാംവേ എന്ന ആശയം ആദ്യം അവതരിപ്പിച്ചപ്പോൾ അന്ന് ഒരുപക്ഷേ ആരും അത് കേരളത്തിൽ നടപ്പാകുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരിക്കില്ല. അത്രയൊന്നും സാങ്കേതിക വിദ്യ വികസിക്കാത്ത അക്കാലത്ത് അത് പ്രയോഗത്തിൽ വരുത്താൻ കഴിഞ്ഞെങ്കിൽ ഇന്ന്​ പുനരുജ്ജീവനം അസാധ്യമല്ലെന്നാണ് കണക്കുകൂട്ടൽ.

കാര്യമായ പ്രക്ഷോഭമോ പ്രശ്​നങ്ങളോ കൂടാതെ ട്രാംവേയെ ഉയിർത്തെഴുന്നേൽപ്പിക്കാൻ കഴിയുമെന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്. ജനവാസ പ്രദേശങ്ങളിൽ കുറച്ചുദൂരം ട്രാംവേ ഒാവർ ബ്രിഡ്​ജ്​ വഴി കൊണ്ടുപോകാമെന്നാണ്​ ഇവരുടെ നിർദേശം. കൊച്ചി മെട്രോ ​െറയിലെല്ലാം വന്ന ഇൗ കാലത്ത് ഇത് വെറും ദിവാസ്വപ്നമല്ല. വനമേഖലയിൽ പഴയ പാത നവീകരിച്ചാൽ മാത്രം മതി.

ചങ്ങാടത്തിൽ പോകുന്ന ആദിവാസി കുടുംബം

അത് യാഥാർഥ്യമാക്കിയാൽ പൈതൃകസംരക്ഷണത്തോടൊപ്പം വിദേശനാണ്യം നേടിത്തരുന്ന ടൂറിസം വികസനവുമാകും. മൂന്നാറിൽ ട്രെയിനുകൾ പായുന്നതിന്​ പിന്നാലെ ചാലക്കുടിയിൽനിന്ന്​ പറമ്പിക്കുളത്തേക്കും ട്രെയിനുകൾ ഒാടുന്ന കാലം നമുക്ക്​ സ്വപ്​നം കാണാം.

Tags:    
News Summary - trains also ran from Chalakudy to Parambikulam through the forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT