ഏഴ് ഭൂഖണ്ഡളിലെയും അഗ്നിപർവതങ്ങളിൽ കാല് കുത്തണം; കൊടുമുടികൾ കീഴടക്കി മിലാഷ

മാരാരിക്കുളം: ഏഴ് ഭൂഖണ്ഡളിലെയും അഗ്നിപർവതങ്ങളിൽ കാല് കുത്തണം.മിലാഷയുടെ സ്വപ്നങ്ങൾക്ക് അതിര് ഇല്ല. സ്വപ്ന സാഫല്യത്തിന്റെ മൂന്ന് ചുവടുകൾ പൂർത്തിയാക്കി മുന്നേറിയ ഈ മാരാരിക്കുളംകാരി ഉയരങ്ങളിൽ ഇന്ത്യൻ പതാക പാറിച്ച് മലയാളിക്ക് അഭിമാനമാകുകയാണ്. കിളിമഞ്ചാരോയും,ദാമവന്ത് പർവതവും കീഴടക്കിയതിന് പിന്നാലെ റഷ്യയിലെ എൽബ്രസിലും കാല് കുത്തിയാണ് ഈ അഭിമാനതാരം മുന്നോട്ട് കുതിക്കുന്നത്. മാരാരിക്കുളം ചൊക്കംതയ്യിൽ വീട്ടിൽ ഗവ. ഐ.ടി.ഐ റിട്ട. പ്രിൻസിപ്പൽ ജോസഫ് മാരാരിക്കുളത്തിന്റെയും ബിബി യുടെയും മകൾ മിലാഷ ജോസഫ് ചെറുപ്പം മുതലേ ഉയരങ്ങൾ സ്വപ്നം കണ്ടു തുടങ്ങി.

ബിസിനസ് അഡ്മിമിനിസ്‌ട്രെഷനിൽ ബിരുദം പൂർത്തിയാക്കി അയർലണ്ടിലേക്ക് പറന്നു. അവിടെ ബിരുദാനന്തര ബിരുദം ചെയ്തു. ഇപ്പോൾ അയർലൻഡിൽ ഫിനാൻഷ്യൽ ഓഫിസറായി ജോലി ചെയ്യുന്നു. 2021 നവംബറിൽ ടാൻസാനിയായിലെ കിളിമഞ്ചാരോ കീഴടക്കിയാണ് മിലാഷ തന്റെ ദൗത്യം തുടങ്ങിയത്.2022 ജൂൺ 29ന് ഇറാനിലെ ദാമവന്ത് പർവതവും മിലാഷ കീഴടക്കി.2023 ഓഗസ്റ്റിൽ റഷ്യയിലെ എൽബ്രസ് പർവതവും കീഴടക്കി.ലോകത്തിലെ 10 പ്രമുഖ കൊടുമുടികളിൽ ഒന്നായ എൽബ്രസ് സമുദ്രനിരപ്പിൽ നിന്ന് 5642 മീറ്ററോളം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.ഏറെ വെല്ലുവിളിയും സാഹസികതയും നിറഞ്ഞതായിരുന്നു എൽബ്രസ് പാർവതാരോഹണം.

സെൽഫ് അറസ്റ്റ് എന്ന സാങ്കേതികതയിൽ പ്രാവീണ്യം നേടിയ ശേഷമായിരുന്നു യാത്ര. അതിനാൽ അപകടങ്ങളിൽ നിന്ന് രക്ഷയായി. ഒമ്പതു ദിവസത്തെക്കായിരുന്നു ദൗത്യമെങ്കിലും കാലാവസ്ഥ പ്രതികൂലമായത് കൊണ്ട് അഞ്ച് ദിവസം കൊണ്ട് പൂർത്തികരിച്ചു.തണുത്തുറഞ്ഞ മഞ്ഞിലൂടെ ഒരു എൽബ്രസ് പര്യവേഷണം എന്നാണ് മിലാഷ യാത്രയെ കുറിച്ച് പറയുന്നത്. ഉയരങ്ങൾ താണ്ടുമ്പോഴും വെല്ലുവിളികളും ശാരീരിക അസ്വസ്ഥതകളും ഉയരും. എന്നാൽ നിശ്ചയദാർഡ്യവും മനസ്സും വെല്ലുവിളികൾക്ക് വഴി മാറുമെന്ന് മിലാഷ പറയുന്നു. കിളിമഞ്ചാരോ കേറിയത് ബറാങ്കോ വഴിയാണ്. ഇതിന് അഞ്ച് ദിവസം എടുത്തു. ഏഷ്യയിലെ ഉയരം കൂടിയ ദാവന്ത്‌ കയറിയ പ്രഥമ മലയാളിയും മിലാഷയാണ്. ''മകാലു എക്സ്ട്രീം എക്സ്പെഡിഷൻ ഓർഗനൈസേഴ്സ് '' എന്ന ഏജൻസി വഴിയാണ് പാർവതാരോഹണം നടത്തിയത്.

ഏഴ് ഭൂഖണ്ഡങ്ങളിലെയും ഉയരങ്ങൾ താണ്ടുകയാണ് തന്റെ ലക്ഷ്യമെന്ന് മിലാഷ പറഞ്ഞു. സ്ത്രീ ശാക്തീകരണം എന്ന സന്ദേശമുയർത്തിയാണ് മിലാഷ സ്വപ്നത്തിലേക്ക് നടന്നു കയറുന്നത്.സ്ത്രീകളെ സഹസികതയുടെയും കായിക വിനോദത്തിന്റെയും മുൻനിരയിൽ എത്തിക്കാൻ ആണ് താൻ ആഗ്രഹിക്കുന്നത്. കാലാവസ്ഥയുടെ അനുയോജ്യതയും വിസയുടെ ലഭ്യതയുമനുസരിച്ച് ചിലിയിലെ മൗണ്ട് ഓജോസ് ഡെൽ സലാഡോയും മെക്സിക്കോയിലെ പിക്കോ ഡി ഒറിസബയുമാണ് അടുത്ത ലക്ഷ്യം.തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ബിടെക് വിദ്യാർത്ഥി മിഖിലേഷ് ജോസഫ് ഏക സഹോദരൻ ആണ്. പടം:റഷ്യയിലെ മൗണ്ട് എൽബ്രസ് കൊടുമുടിയിൽ ഇന്ത്യൻ പതാകയുമായി പർവതാരോഹക മിലാഷ ജോസഫ്. പടം:മിലാഷ ജോസഫ്. ഏഴ് ഭൂഖണ്ഡളിലെയും അഗ്നിപർവതങ്ങളിൽ കാല് കുത്തണം.കൊടുമുടികൾ കീഴടക്കി മിലാഷ. ഏഷ്യയിലെ ഉയരം കൂടിയ ദാവന്ത്‌ കയറിയ പ്രഥമ മലയാളി.

Tags:    
News Summary - Milasha, who conquered the peaks.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.