നോർത്ത്​ ഈസ്​റ്റ്​ കാഴ്​ചകളിലേക്ക്​ സ്വാഗതമേകി മേഘങ്ങളുടെ നാട്​; ഡിസംബർ 21 മുതൽ സഞ്ചാരികൾക്ക്​ ​പ്രവേശനം

സഞ്ചാരികളുടെ പ്രിയപ്പെട്ട നാടാണ്​ നോർത്ത്​ ഈസ്​റ്റിലെ ഓരോ സംസ്​ഥാനങ്ങളും. ഇന്ത്യയുടെ വടക്ക്​ കിഴക്കെ അറ്റത്തുനിന്ന്​ പുതിയ സന്തോഷ വാർത്തയാണ്​ ഇപ്പോൾ വരുന്നത്​. ദൗക്കി നദിയുടെയും ചിറാപൂഞ്ചിയിലെ മഴയുടെയും നാടായ മേഘാലയ സഞ്ചാരികൾക്കായി വാതിൽ തുറക്കുന്നു. കോവിഡിനെ തുടർന്ന്​ അടച്ചിട്ട സംസ്​ഥാനം ഒമ്പത്​ മാസങ്ങൾക്ക്​ ശേഷമാണ്​ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുന്നത്​.

ഹരിതാഭമായ കുന്നിന്‍ചെരിവുകള്‍, കളകളാരവം പൊഴിക്കുന്ന തെളിനീരുറവള്‍, കണ്ണെത്താ ദൂരത്തോളം പറന്നുകിടക്കുന്ന പുല്‍മേടുകള്‍, പിന്നെ മേഘങ്ങള്‍ക്കിടയിലൂടെയുള്ള വീഥികളും -ഇതാണ് മേഘാലയ. ആസാമിലെ പ്രധാന നഗരമായ ഗുവാഹട്ടിയില്‍നിന്ന് നൂറു കിലോമീറ്റര്‍ ദുരെയാണ് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്. പ്രധാനമായും ഖാസി, ഗാരോ, ജൈന്തിയ എന്നു പേരുള്ള മൂന്ന് കുന്നുകള്‍, അതില്‍ ചിതറികിടക്കുന്ന 11 ജില്ലകള്‍.

എഴുപതു ശതമാനത്തിലധികം വനപ്രദേശം. വേനല്‍കാലത്ത് 15 ഡിഗ്രി - 30ഡിഗ്രി, മഞ്ഞുകാലത്ത് 4 ഡിഗ്രി - 24 ഡിഗ്രി സെല്‍ഷ്യസ് ഇതാണ് താപനില. വര്‍ഷത്തിലുടനീളം മഴപെയ്യും. അതി​െൻറ ഗാംഭീര്യം കൂടിയും കുറഞ്ഞുമിരിക്കും. പ്രധാനമായും മൂന്ന് ഗോത്രവര്‍ഗക്കാരാണ്. ഇവിടത്തെ നിവാസികള്‍. ഖാസി, ഗാരോ, ജൈന്തിയ. ഓരോ ഗോത്രത്തിനും അവരുടെതായ വേഷം. ഭാഷ, ആചാരാനുഷ്ഠാനങ്ങള്‍. ഇപ്പോള്‍ ഇവരില്‍ മിക്കവരും ക്രിസ്തുമത്തിലേക്ക് മാറിയിട്ടുണ്ട്. പക്ഷേ, മതം മാറിയാലും സ്വന്തം ആചാരാനുഷ്ഠനങ്ങള്‍ വിടാതെ പിന്തുടരുന്നനവരാണ് ഇവര്‍. ഇംഗ്ളീഷാണ് ഔദ്യോഗിക ഭാഷ. അത്യാവശ്യം ഹിന്ദിയും സംസാരിക്കും.

ഈ കാഴ്​ചകളും അനുഭവങ്ങളും തേടിയെത്തുന്നവർക്ക്​ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യാത്ര അനുവദിക്കുക. സംസ്​ഥാനത്തേക്ക്​ വരുന്നവർ meghtourism എന്ന ആപ്പ്​ വഴി രജിസ്​റ്റർ ചെയ്യണമെന്ന്​ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ അറിയിച്ചു.

മറ്റു നിർദേശങ്ങൾ:

വിനോദസഞ്ചാരികൾ കോവിഡ് നെഗറ്റീവ് റിപ്പോർട്ടി​െൻറ അസ്സൽ രേഖ ഹാജരാക്കണം.

യാത്രയുടെ 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമാണ്​ വേണ്ടത്​. ആൻറിജൻ ടെസ്​റ്റ്​ സ്വീകരിക്കില്ല.

ആപ്പിൽ രജിസ്​റ്റർ ചെയ്യുന്നതോ​ടൊപ്പം വിശദയാത്ര രേഖ​ നൽകി ഇ-ഇൻവൈറ്റ്​ എടുക്കണം. മേഘാലയ ടൂറിസത്തി​െൻറ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇ-ഇൻവൈറ്റ്​ തയാറാക്കാം. യാത്രാ സംഘത്തി​െൻറ തിരിച്ചറിയൽ കാർഡ്​ ഉപയോഗിച്ചാണ്​ ഇത്​​ തയാറാക്കേണ്ടത്​.

കുറഞ്ഞത് രണ്ട് രാത്രികൾ തങ്ങാനുള്ള ഹോട്ടൽ ബുക്ക് ചെയ്യണം.

മേഘാലയ ടൂറിസം വെബ്‌സൈറ്റിലും മേഘാലയ ടൂറിസം ആപ്പിലും ലിസ്​റ്റ്​ ചെയ്ത ടൂർ ഓപ്പറേറ്റർമാരുടെ സേവനങ്ങളും ഇ-ഇൻവൈറ്റ്​ ലഭിക്കാൻ ഉപയോഗിക്കാം. 

Tags:    
News Summary - Admission for travelers from December 21st to meghalaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.