ചി​മ്മി​നി ഡാ​മി​ലെ കു​ട്ട​വ​ഞ്ചി യാ​ത്ര 

കാട്ടാറും കുട്ടവഞ്ചിയും; ചിമ്മിനിക്ക് ചന്തമേറെ...

ആമ്പല്ലൂര്‍: സന്ദര്‍ശകര്‍ക്ക് കുന്നോളം കൗതുകം പകര്‍ന്നുനല്‍കുകയാണ് ചിമ്മിനിയിലെ കുട്ടവഞ്ചി യാത്ര. ദിനേന ചിമ്മിനി വന്യജീവി സങ്കേതത്തില്‍ എത്തുന്ന നൂറുകണക്കിന് സന്ദര്‍ശകര്‍ക്കായി ഡാമില്‍ ഒരുക്കിയിരിക്കുന്ന കുട്ടവഞ്ചി യാത്ര ഏറെ ആകര്‍ഷകമാവുകയാണ്.

ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയംഗങ്ങള്‍ക്കാണ് കുട്ടവഞ്ചിയുടെ ചുമതല. എട്ട് വഞ്ചികളാണ് ഉള്ളത്. 400 രൂപക്ക് നാല് പേര്‍ക്ക് അര മണിക്കൂറോളം തടാകത്തിലൂടെ സഞ്ചരിക്കാം. മറുകരകളില്‍ ചിലനേരങ്ങളില്‍ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകളും മാനുകളും സഞ്ചാരികളുടെ മനം നിറക്കും.

വെള്ളം നിറഞ്ഞുകിടക്കുന്ന ഡാമിന്റെ സ്പില്‍വേ ഷട്ടറുകളുടെ ദൂരക്കാഴ്ചയും ആസ്വദിക്കാം. ഡാമിലേക്ക് ഒഴുകിയെത്തുന്ന കാട്ടുചോലകള്‍ അടുത്തുകാണാന്‍ കഴിയുന്നതും പ്രത്യേകതയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം ഒരുകാലത്ത് സഞ്ചാരികള്‍ എത്താതിരുന്ന ചിമ്മിനിയില്‍ തിരക്കേറുകയാണ്.

കാട്ടുതീ മൂലം നിര്‍ത്തിവെച്ച ട്രക്കിങ് പുനരാരംഭിച്ചതും പുതുതായി തുടങ്ങിയ സൈക്ലിങ്ങും സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കി. എര്‍ത്ത് ഡാം, വനയാത്ര, ചെറു വെള്ളച്ചാട്ടങ്ങള്‍, തൂക്കുപാലങ്ങള്‍ എന്നിവയെല്ലാം സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളാണ്.

Tags:    
News Summary - Chimney's Kuttavanchi travel is full of curiosity for the visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.