മുസ്​രിസ് പൈതൃക വിനോദ സഞ്ചാരത്തിന് സിയാലി​െൻറ സൗരോർജ ബോട്ട്

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡി​െൻറ സൗരോർജ ബോട്ട് മുസ്​രിസ് പൈതൃക പദ്ധതിയുടെ ഭാഗമായ വിനോദസഞ്ചാരത്തിന് ഉപയോഗിക്കാൻ ധാരണയായി. ഇതുസംബന്ധിച്ച ധാരണാപത്രം സിയാലും മുസ്​രിസ് ഹെറിറ്റേജ് പ്രോജക്ട് ലിമിറ്റഡും തമ്മിൽ ഒപ്പുവെച്ചു.

സൗരോർജ ഉൽപ്പാദനത്തിലും വിനിയോഗത്തിലും പുതിയ മാതൃക സൃഷ്​ടിച്ച സിയാൽ ഈ വർഷമാദ്യം 24 സീറ്റുള്ള സൗരോർജ ബോട്ട് സ്വന്തമാക്കിയിരുന്നു. സിയാലി​െൻറ ഉപകമ്പനിയായ കേരള വാട്ടർവേയ്‌സ് ആൻഡ്​ ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡാണ് സംസ്ഥാന സർക്കാറിന് വേണ്ടി പശ്ചിമതീര കനാലി​െൻറ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

കനാലി​െൻറ ഒന്നാംഘട്ട ഉദ്ഘാടനം സിയാലി​െൻറ സൗരോർജ ബോട്ടിൽ യാത്ര ചെയ്​ത്​ ഈ വർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. 15 സോളാർ പാനലുകൾ ബോട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്.

പകൽസമയം സൗരോർജത്തിൽ പ്രവർത്തിക്കാൻ കഴിയും. വെളിച്ചക്കുറവുണ്ടെങ്കിൽ വൈദ്യുതി ചാർജിങ് നടത്താവുന്നതാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ അഞ്ച്​ മണിക്കൂർ ബോട്ട് ഓടും. 45 സെൻറി മീറ്റർ മാത്രം ആഴമുള്ള ജലാശയങ്ങളിൽപ്പോലും യാത്ര സാധ്യമാക്കുന്ന തരത്തിലാണ് ബോട്ടി​െൻറ രൂപകൽപ്പന.

സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയിൽ ഉണർവ് കണ്ടുതുടങ്ങിയ സാഹചര്യത്തിൽ, കനാലുകളുടെ നിർമാണം പൂർത്തിയാകുന്നതുവരെ വരുമാനമാർഗം എന്ന നിലയിലാണ് സിയാലി​െൻറ ബോട്ട് മുസ്​രിസ് പൈതൃക യാത്രാ സർക്യൂട്ടിൽ ഉപയോഗിക്കാനായി നൽകുന്നത്.

സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസും മുസ്​രിസ് ഹെറിറ്റേജ് പ്രോജക്ട് മാനേജിങ് ഡയറക്ടർ പി.എം. നൗഷാദും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. വരുമാനം വിഹിതാടിസ്ഥാനത്തിലാണ് കരാറുണ്ടാക്കിയിട്ടുള്ളത്.

Tags:    
News Summary - cial's solar boat for Muziris heritage tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.