ഷാർജ: കോവിഡ് രൂക്ഷമായതിനെ തുടർന്ന് 2020ൽ നിർത്തിയ ദുബൈ-ഷാർജ ഫെറി സർവിസ് ആഗസ്റ്റ് നാലു മുതൽ ആരംഭിക്കുമെന്ന് ജലഗതാഗത അതോറിറ്റി അറിയിച്ചു. യു.എ.ഇയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഏറ്റവും വലിയ ആകർഷകങ്ങളിൽ ഒന്നാണ് ഫെറി സർവിസ്.
ദുബൈക്കും ഷാർജക്കും ഇടയിലുള്ള സിൽവർ ക്ലാസ് യാത്രക്ക് 15 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഗോൾഡ് ക്ലാസിന് 25 ദിർഹം നൽകണം. തിങ്കൾ മുതൽ വ്യാഴം വരെ എട്ട് പ്രതിദിന ട്രിപ്പുകളാണ് നടത്തുക. വാരാന്ത്യദിനങ്ങളായ വെള്ളി, ശനി ഞായർ ദിവസങ്ങളിൽ ആറ് ട്രിപ്പുകളും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.