എടപ്പാൾ: കാണാക്കാഴ്ചകൾ കാണാൻ വീണ്ടും നാടുചുറ്റുകയാണ് പെരുമ്പാവൂർ സ്വദേശി എബിൻ. വീടുകളിൽ അകപ്പെട്ട ഒന്നരവർഷത്തിനുശേഷമാണ് വീണ്ടും യാത്ര പുറപ്പെടുന്നത്.
വെറുതെ നാട് കറങ്ങാൻ ഇറങ്ങിയ ആളല്ല എബിൻ, വിവിധ ദേശങ്ങളിൽ സഞ്ചരിച്ച് ലഭിക്കുന്ന അറിവുകൾ വിദ്യാർഥികൾക്ക് പകർന്ന് നൽകുകന്ന അധ്യാപകൻ കൂടിയാണിദ്ദേഹം. ഇതിനോടകം 280 സ്ഥലങ്ങളിലും 32 യുെനസ്കോ പൈതൃക കേന്ദ്രങ്ങളിലും സഞ്ചരിച്ച് പഠന, വിനോദയാത്രകൾ നടത്തിയിട്ടുണ്ട്. 2006ൽ ബിരുദാനന്തര ബിരുദവും പി.ജി ഡിപ്ലോമയും നേടിയെടുത്ത ശേഷമാണ് സഞ്ചാരിയുടെ കുപ്പായമണിഞ്ഞത്. എസ്.കെ പൊറ്റക്കാട് പഠിച്ച കോഴിക്കോട് പാലപ്പുറത്ത് ഗണപതി സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2006ൽ കാലടി സംസ്കൃത സർവകലാശാലയിൽ ടൂറിസം അധ്യാപകനായി ജോലിചെയ്തു. തുടർന്ന് 2011ൽ മുതൽ എം.ജി കോളജിലും അധ്യാപകനായി.
റിസോഴ്സ്പേഴ്സൻ, ക്വിസ് മാസ്റ്റർ എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിള ക്വിസ് എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ മലബാർ മേഖലയിലെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ കാണുകയാണ് ഇപ്പോൾ ഇദ്ദേഹം. ലോക ടൂറിസം ദിനത്തിൽ യാത്ര അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.