​യാത്രക്കായി കോവിഡ്​ വാക്​സിനുകളുടെ കാലാവധി ഒമ്പത്​ മാസമാക്കാൻ യൂറോപ്യൻ യൂനിയൻ

യാത്രക്കായി കോവിഡ്​ വാക്​സിനുകളുടെ കാലാവധി ഒമ്പത്​ മാസമായി നിശ്ചയിക്കാൻ യൂറോപ്യൻ യൂനിയൻ ഒരുങ്ങുന്നു. യാത്രക്കായി എല്ലാ മുതിർന്നവർക്കും വാക്‌സിൻ ബൂസ്റ്ററുകൾ പരിഗണിക്കണമെന്ന് യൂറോപ്യൻ സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇ.സി.ഡി.സി) നിർദേശിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.

പുതിയ ആഭ്യന്തര യൂറോപ്യൻ യൂനിയൻ യാത്രാ മാനദണ്ഡങ്ങൾ തയാറാക്കുമെന്ന് ഇ.യു ജസ്റ്റിസ് കമീഷണർ ദിദിയർ റെയ്ൻഡേഴ്സ് പറഞ്ഞു. വ്യക്തികളുടെ വാക്സിനേഷൻ,​ രോഗത്തിൽനിന്ന്​ മുക്​തി നേടിയതിന്‍റെ നില, യാത്ര ചെയ്യുന്ന രാജ്യങ്ങളിലെ കോവിഡ്​ കേസുകളുടെ നില എന്നിവ ഇതിൽ ഉൾ​പ്പെടുത്തും.

നിർദ്ദിഷ്ട മാനദണ്ഡങ്ങളിൽ വാക്സിൻ സർട്ടിഫിക്കറ്റുകളുടെ സാധുതക്കായി സമയ പരിധി നിശ്ചയിക്കും. യൂറോപ്പിലേക്കുള്ള യാത്രക്ക്​ ബൂസ്റ്റർ ഷോട്ടുകൾ പ്രധാന കാര്യമാക്കുകയും ചെയ്യും.

അതേസമയം, ബൂസ്റ്റർ ഷോട്ട് സർട്ടിഫിക്കറ്റുകൾക്ക് സമയപരിധി നിർദ്ദേശിക്കാൻ യൂറോപ്യൻ യൂനിയൻ ഇതുവരെ തയറായിട്ടില്ല. യൂറോപ്യൻ യൂനിയൻ ഡിജിറ്റൽ സർട്ടിഫിക്കറ്റിലെ മാനദണ്ഡങ്ങൾ അടുത്ത വേനൽക്കാലത്തിനപ്പുറത്തേക്ക്​ നീട്ടാനും കമീഷൻ ആഗ്രഹിക്കുന്നു.

ആറിനും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾ വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽപ്പോലും, നെഗറ്റീവ് പി.സി.ആർ ടെസ്റ്റുമായി യൂറോപ്യൻ യൂനിയൻ രാജ്യങ്ങള​ിലേക്ക്​ യാത്ര ചെയ്യാൻ സാധിക്കും. എന്നാൽ, ഇവർക്ക്​ രാജ്യത്ത് എത്തിയശേഷം കോവിഡ്​ ടെസ്റ്റ്​, ക്വാറന്‍റീൻ എന്നിവ വേണ്ടിവരും.

Tags:    
News Summary - European Union to extend the validity of covid vaccines for travel to nine months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.