കൊയിലാണ്ടി: അകലാപ്പുഴയിൽ ഇടവേളക്കുശേഷം ഓളപ്പരപ്പിലൂടെയുള്ള ഉല്ലാസയാത്ര തുടങ്ങി. സർക്കാറിന്റെ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് ബോട്ടിങ് നടത്തുന്നതെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മലബാറിന്റെ കുട്ടനാട് എന്ന പേരിൽ അറിയപ്പെടുന്ന അകലാപ്പുഴയിൽ ആദ്യഘട്ടങ്ങളിൽ പെഡൽ ബോട്ടുകൾ മാത്രമായിരുന്നു സർവിസ് നടത്തിയിരുന്നത്. ഇപ്പോൾ കയാക്കിങ്, റോയിങ് ബോട്ട്, ശിക്കാര ബോട്ട് എന്നിവ സർവിസ് നടത്തുന്നുണ്ട്. നാലു ഹൗസ് ബോട്ടുകൾ പണി കഴിഞ്ഞ് ഉദ്ഘാടനത്തിന് കാത്തിരിക്കുന്നു.
ആഴവും ഒഴുക്കും താരതമ്യേന കുറവായതിനാൽ യാത്ര സുരക്ഷിതമാണ്. പ്രകൃതിയുടെ വശ്യമനോഹാരിത ആകർഷകഘടകമാണ്. വാർത്തസമ്മേളനത്തിൽ ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സി. മൊയ്തീൻ, അകലാപ്പുഴ ടൂറിസം ക്ലബ് സെക്രട്ടറി സി.എം. ജ്യോതിഷ്, ഷാനിദ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.