പാലക്കാട്: റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ അനിയന്ത്രിതമായി കൂട്ടംകൂടുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് റെയിൽവേ ഡിവിഷനൽ മാനേജർ ത്രിലോക് കോത്താരി. േലാക്ഡൗണിൽ നിർത്തിയ സർവിസുകളിൽ 90 ശതമാനവും ഇതിനകം പുനരാരംഭിക്കാനായിട്ടുണ്ട്. ഡിവിഷനിലെ 138 െട്രയിൻ സർവിസുകൾ ഇതിനകം പുനരാരംഭിച്ചതായും അദ്ദേഹം വാർത്തസമ്മേളത്തിൽ വ്യക്തമാക്കി.
റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ കൂട്ടംകൂടുന്ന സാഹചര്യമില്ല. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിെൻറ ഭാഗമായി എല്ലാ ട്രെയിനുകളും റിസർവേഷൻ സംവിധാനത്തിൽ എക്സ്പ്രസ്, മെയിൽ സർവിസുകളായാണ് നടത്തുന്നത്. സംസ്ഥാനത്ത് കോവിഡ് രോഗബാധ കൂടിയ സാഹചര്യത്തിൽ പാസഞ്ചർ ട്രെയിനുകൾ തുടങ്ങുന്നത് വൈകും. യാത്രക്കിടെ മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാനാണ് തീരുമാനം.
കൺേഫാമായ ടിക്കറ്റുള്ളവരെ മാത്രമേ പ്ലാറ്റ്ഫോമിേലക്ക് പ്രവേശിപ്പിക്കൂ. പ്ലാറ്റ്ഫോം ടിക്കറ്റ് അനുവദിക്കേണ്ടതില്ലെന്ന തീരുമാനം തുടരും. ട്രെയിൻ യാത്രക്കിടെ ശരിയായവിധം മാസ്ക് ധരിക്കാത്തവരിൽനിന്ന് പിഴയീടാക്കും. തുക എത്രയെന്ന് നിശ്ചയിച്ചിട്ടില്ല. നിലവിൽ മാസ്കില്ലാത്തവർക്കും ശരിയായവിധം ധരിക്കാത്തവർക്കും ഉപദേശവും മുന്നറിയിപ്പും മാത്രമായിരുന്നു. ദക്ഷിണ റെയിൽവേ മറ്റ് ഡിവിഷനുകളിൽ നിരക്കുയർത്തി പ്ലാറ്റ്ഫോം ടിക്കറ്റുകൾ നൽകിയിരുന്നു.
കോവിഡ് വ്യാപനം തടയാൻ സ്റ്റേഷനുകളിൽ വീണ്ടും തെർമൽ സ്കാനറുകൾ പ്രാബല്യത്തിൽ വരുത്തുമെന്നും കോത്താരി പറഞ്ഞു. അഡീഷനൽ ഡിവിഷനൽ മാനേജർ സക്കീർ ഹുസൈൻ, സീനിയർ ഡിവിഷനൽ മാനേജർമാരായ ജെറിൻ, ജി. ആനന്ദ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.