ഐ.ടി തകരാർ: ഫ്രാങ്ക്ഫർട്ടിൽ ലുഫ്താൻസ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബർലിൻ: ഐ.ടി തകരാർ കാരണം ബുധനാഴ്ച ലുഫ്താൻസ എയർലൈൻസിന്റെ, ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും വഴിതിരിച്ചുവിട്ടു. ഫ്രാങ്ക്ഫർട്ടിൽനിന്ന് പുറപ്പെടേണ്ട വിമാന സർവിസുകളും മുടങ്ങി.

മ്യൂണിക്, നൂറംബർഗ്, ഡ്യൂസെൽഡോഫ്, എർട്‍ലർ തുടങ്ങിയ വിമാനത്താവളങ്ങളിലേക്കാണ് സർവിസുകൾ വഴിതിരിച്ചുവിട്ടത്. ജർമനിയിലെ ഏറ്റവും വലിയ എയർലൈൻസായ ലുഫ്താൻസയുടെ കമ്പ്യൂട്ടർ സംവിധാനമാണ് തകരാറിലായത്.

അനുബന്ധ കമ്പനികൾകൂടി ചേരുമ്പോൾ, യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും യൂറോപ്പിലെ ഏറ്റവും വലിയ എയർലൈൻസാണ് ലുഫ്താൻസ. ഫ്രാങ്ക്ഫർട്ട് മേഖലയിലെ നിർമാണ പ്രവർത്തനങ്ങളാണ് ഐ.ടി തകരാറിനിടയാക്കിയതെന്നും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും ലുഫ്താൻസ ഗ്രൂപ് അറിയിച്ചു.

Tags:    
News Summary - Frankfurt airport halts most landings amid Lufthansa IT problems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.