കൂടുതൽ ഓഫറുമായി ഗോഎയർ സമ്മർ സെയിൽ ടിക്കറ്റ്​ വിൽപ്പന തുടങ്ങി

യാത്രക്കാർക്ക്​ മികച്ച ഓഫറുകളുമായി ബജറ്റ്​ വിമാന സർവിസായ ഗോഎയറിന്‍റെ സമ്മർ സെയിൽ ടിക്കറ്റ്​ വിൽപ്പന തുടങ്ങി. മാർച്ച് 22 മുതൽ 26 വരെ ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നവർക്കാണ്​ ആനുകൂല്യങ്ങൾ ലഭിക്കുക. ഓഫറിന്‍റെ യാത്രാ കാലയളവ് മാർച്ച് 22 മുതൽ ജൂൺ 30 വരെയാണ്​.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ഓഫറുകൾ തയാറാക്കിയതെന്ന് കമ്പനി അധികൃതർ പറഞ്ഞു. കൂടുതൽ തുക ഈടാക്കാതെ തന്നെ അഞ്ച്​ കിലോ അധിക ബാഗേജ് കൊണ്ടുപോകാൻ കഴിയുമെന്നതാണ്​ പ്രധാന സവിശേഷത. അധിക ബാഗേജിന്‍റെ പേരിൽ നിരവധി ഉപഭോക്​താക്കൾ ബുദ്ധിമുട്ട്​ നേരിടുന്നത്​ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്​ ഇത്തരമൊരു നടപടി.

സൗജന്യമായി യാത്ര തീയതി മാറ്റാമെന്നതാണ്​ മറ്റൊരു പ്രത്യേകത. ഇതുവഴി ഉപഭോക്​താക്കൾക്ക്​ സമാധാനത്തോടെ അവരുടെ വേനൽക്കാല യാത്ര ആസൂത്രണം ചെയ്യാനാകുമെന്ന്​ കമ്പനി അധികൃതർ ഉറപ്പുനൽകുന്നു. കൂടാതെ എയർലൈനിന്‍റെ നേരിട്ടുള്ള മാർഗങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക്​ കൺവീനിയൻസ്​ ഫീസ്​ ഉണ്ടായിരിക്കുന്നതല്ല. 

Tags:    
News Summary - Go Air Summer Sale Tickets have started selling with more offers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.