ടെന്‍റ്​​ ഉൾപ്പെടെ ഔട്ട്‌ഡോര്‍ താമസങ്ങൾക്ക്​ മാർഗനിർദേശങ്ങൾ പുറത്തിറക്കാൻ സർക്കാർ

തിരുവനന്തപുരം: വയനാട്ടിലെ മേപ്പാടിയിൽ വിനോദ സഞ്ചാരിയായ യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ടെന്‍റ്​ ഉള്‍പ്പെടെ ഔട്ട്‌ഡോര്‍ താമസങ്ങൾക്ക്​ മാർഗനിർദേശങ്ങൾ പുറത്തിറക്കാൻ സർക്കാർ. ഇതിനായി അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിക്ക് ആവശ്യമായ നിർദേശം നല്‍കിയിട്ടുണ്ടെന്ന്​ സംസ്​ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

നിലവിലെ മാനദണ്ഡങ്ങള്‍ക്ക് പുറമെ ഈ മാർഗനിർശേദങ്ങൾ കൂടി ഇത്തരം പ്രവൃത്തികൾക്ക്​ നിര്‍ബന്ധമാക്കും. രാജ്യത്ത് ആദ്യമായി സാഹസിക ടൂറിസം ഗൈഡ് ലൈനും രജിസ്ട്രേഷനും ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് കേരളം.

കാട്ടാനയുടെ ആക്രമണത്തില്‍ സ്വകാര്യ റിസോര്‍ട്ടില്‍ ​െവച്ച് കണ്ണൂര്‍ സ്വദേശിനി കൊല്ലപ്പെട്ട സംഭവം തികച്ചും ദൗര്‍ഭാഗ്യകരമാണ്. ജില്ല കലക്ടറും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആവശ്യമായ സുരക്ഷ മുന്‍കരുതലുകള്‍ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്.

'റെയിന്‍ ഫോറസ്റ്റ്' എന്ന സ്ഥാപനത്തിന് മേപ്പാടി പഞ്ചായത്തിന്‍റെ ലൈസെന്‍സും ഉണ്ടായിരുന്നില്ല. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സ്ഥാപനത്തിന് സ്റ്റോപ്പ്‌ മെമ്മോ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Government to issue guidelines for outdoor accommodation including tent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.