കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് ചെമ്പ്ര പീക്ക് വിനോദ സഞ്ചാര കേന്ദ്രത്തിൽ സെപ്റ്റംബർ 15 വരെ സന്ദർശകരെ അനുവദിക്കില്ലെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അറിയിച്ചു. അടുത്തദിവസങ്ങളിൽ വയനാട്ടിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പ്രവേശനം വിലക്കിയത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 16നാണ് ചെമ്പ്ര പീക്ക് വീണ്ടും തുറന്നത്. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് മൂന്ന് വർഷത്തോളം ഇത് അടച്ചിട്ടിരിക്കുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാണ് പ്രവേശനം പുനരാരംഭിച്ചിരുന്നത്. ട്രെക്കിങ്ങിെൻറ സമയം രാവിലെ ഏഴു മുതൽ ഉച്ചക്ക് 12 വരെയും സന്ദർശന സമയം രാവിലെ ഏഴു മുതൽ വൈകീട്ട് മൂന്നുവരെയുമാണ്. 200 പേർക്കാണ് ഒരു ദിവസം പ്രവേശനമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.