ലണ്ടൻ: കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് ഇന്ത്യൻ യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി ബ്രിട്ടൻ. ഇന്ത്യയെ റെഡ് കാറ്റഗറിയിലായിരുന്നു ബ്രിട്ടൻ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ഹോട്ടൽ ക്വാറൻറീനും നിർബന്ധമാക്കിയിരുന്നു.
ആംബർ കാറ്റഗറിയിലേക്ക് മാറ്റിയതോടെ യാത്രക്കാർക്ക് സന്ദർശക വിസകളുൾപ്പെടെ അനുവദിക്കുമെന്ന് ബ്രിട്ടീഷ് ഹൈകമീഷൻ അറിയിച്ചു. ബ്രിട്ടനിലെത്തുന്ന യാത്രക്കാർ വീട്ടിലോ മറ്റിടങ്ങളിലോ 10 ദിവസം സമ്പർക്കവിലക്കിൽ കഴിഞ്ഞാൽ മതി.
റെഡ് കാറ്റഗറിയിലായിരുന്നപ്പോൾ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലെത്തുന്നവർ സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറൻറീനിൽ കഴിയേണ്ടിയിരുന്നു. രണ്ടുതവണയായി സ്വന്തം ചെലവിൽ കോവിഡ്-19 പരിശോധനയും നടത്തണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.