കൊച്ചി മെട്രോ ടിക്കറ്റ് ഇനി മൊബൈല്‍ ഫോണിലും എടുക്കാം; പുതിയ ആപ്പ് റെഡി

ടിക്കറ്റ് കൗണ്ടറില്‍ നിന്നോ വെന്‍ഡിംഗ് മെഷീനില്‍ നിന്നോ അല്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ഇനി കൊച്ചി മെട്രോയില്‍ യാത്രചെയ്യാൻ ടിക്കറ്റ് എടുക്കാം. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യു.ആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ചാല്‍ മതി.

ഇതിനായി മൊബൈല്‍ ഫോണില്‍ 'കൊച്ചി വണ്‍' (Kochi1) ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യണം. ലഘുവായ ചില നടപടിക്രമങ്ങളിലൂടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി എം.പിന്‍ നമ്പര്‍ സെറ്റ് ചെയ്യുക.

അതിനുശേഷം ടിക്കറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. യാത്ര ആരംഭിക്കുന്ന സ്റ്റേഷനും എത്തിച്ചേരേണ്ട സ്റ്റേഷനും തിരഞ്ഞെടുക്കുക. അതിനുശേഷം ബുക്ക് ടിക്കറ്റ് എന്ന ബട്ടണില്‍ അമര്‍ത്തുക. ഇഷ്ടമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് രീതി സ്വീകരിക്കാം.

പേയ്‌മെന്റ് പൂര്‍ത്തിയാകുന്നതോടെ മൊബൈല്‍ സ്‌ക്രീനില്‍ ലഭിക്കുന്ന ക്യു.ആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ച് സ്‌കാനിംഗിന് വിധേയമായി സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും സാധിക്കും. ആപ്പിലെ മെനുവില്‍ നിന്ന് ഏതുസമയത്തും ക്യു.ആര്‍ കോഡ് ടിക്കറ്റ് സ്‌കാനിങ്ങിനായി എടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി 18004250355 എന്ന നമ്പറില്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാം.

Tags:    
News Summary - Kochi Metro tickets now available on mobile phones; New App kochi1 is Ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.