കോന്നി: കോന്നി ആനത്താവളത്തിനും അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിനും 2022 സന്തോഷവർഷം. കോടികളുടെ വരുമാനമാണ് ലഭിച്ചത്. കോന്നി ആനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിൽ 73,12,025ഉം വനശ്രീയിൽ 41,60,192ഉം അടവിയിൽ 1,16,34,290 രൂപയുമാണ് 2022ൽ കോന്നി ഇക്കോ ടൂറിസം സെന്റററിലെ വരുമാനം.
കോന്നി ആനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിൽ 2022 ജനുവരിയിൽ 5,16,950ഉം ഫെബ്രുവരിയിൽ 4,06,865ഉം മാർച്ചിൽ 4,73,480ഉം ഏപ്രിലിൽ 6,14,205ഉം മേയിൽ 8,06,480ഉം ജൂണിൽ 6,57,855ഉം ജൂലൈയിൽ 6,26,380ഉം ആഗസ്റ്റിൽ 4,78,555ഉം സെപ്റ്റംബറിൽ 6,98,700ഉം ഒക്ടോബറിൽ 7,49,090ഉം നവംബറിൽ 4,97,200ഉം ഡിസംബറിൽ 7,86,265 രൂപയും ആയിരുന്നു വരുമാനം. വനശ്രീയിൽ ജനുവരിയിൽ -2,74,670, ഫെബ്രുവരി-2,08,946, മാർച്ചിൽ -2,56,373, ഏപ്രിലിൽ -2,96,201, മേയിൽ- 4,14,499, ജൂണിൽ -4,31,464, ജൂലൈയിൽ -50,386, ആഗസ്റ്റിൽ -4,04,656, സെപ്റ്റംബറിൽ -4,60,743, ഒക്ടോബറിൽ -45,1351, നവംബറിൽ -3,61,627, ഡിസംബറിൽ 5,49,476 രൂപയും വരുമാനം ലഭിച്ചു. അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ജനുവരിയിൽ -7,06,500, ഫെബ്രുവരിയിൽ -4,64,500, മാർച്ചിൽ -5,16,500, ഏപ്രിലിൽ -7,38,000, മേയിൽ -41,51,000, ജൂണിൽ- 9,73,500, ജൂലൈയിൽ -7,21,300,ആഗസ്റ്റിൽ -5,05,000, സെപ്റ്റംബറിൽ -6,98,700, ഒക്ടോബറിൽ -17,49,090, നവംബറിൽ -14,97,200, ഡിസംബറിൽ -93,300 രൂപയും വരുമാനം ലഭിച്ചു.
കോന്നി ഇക്കോ ടൂറിസം സെന്ററിലും അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിലും ക്രിസ്മമസ് ന്യൂ ഇയർ അവധി ദിനങ്ങളിൽ കേരളത്തിന് അകത്തും പുറത്തുമായുള്ള നിരവധി സഞ്ചാരികളാണ് എത്തിയത്. ആനത്താവളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ആനത്താവളത്തിൽ എത്തുന്ന വിനോദസഞ്ചാരികൾ തണ്ണിത്തോട് അടവി കൊട്ടവഞ്ചി സവാരി കേന്ദ്രവും മണ്ണീറ വെള്ളച്ചാട്ടവും സന്ദർശിച്ചാണ് മടങ്ങുന്നത്.
വനത്തിലൂടെ ഒഴുകുന്ന കല്ലാറിൽ കൊട്ടവഞ്ചി സവാരിക്ക് എത്തുന്ന ആളുകൾക്ക് വനത്തിന്റെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാമെന്നത് പുതിയ അനുഭവമാണ് നൽകുന്നത്. ആനത്താവളത്തിൽ എത്തുന്ന ആളുകളും ആന മ്യൂസിയത്തിലും വനശ്രീയിലും പാർക്കിലും എല്ലാം ഏറെനേരം ചെലവഴിച്ചാണ് മടങ്ങുന്നത്. കോന്നി ആനത്താവളത്തിലെ കുട്ടിക്കൊമ്പനും സഞ്ചാരികളുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.