കാഞ്ഞാർ: വഴിയോര വിശ്രമകേന്ദ്രമായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കാഞ്ഞാർ വാട്ടർ തീം പാർക്ക് അധികൃതരുടെ അവഗണനയിൽ. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയോരത്താണ് മലങ്കര ജലാശയത്തിനരികെയാണ് പാർക്ക്. ലക്ഷങ്ങൾ മുടക്കി മലങ്കര ജലാശയത്തിനരികെ പണിതീർത്ത മനോഹരമായ ഉദ്യാനമാണ് അധികൃതരുടെ അനാസ്ഥയിൽ നാശത്തിെൻറ വക്കിലെത്തി നിൽക്കുന്നത്.
ഏറെ കൊട്ടിഗ്ഘോഷിച്ച് 2015 ഒക്ടോബറിലാണ് പുഴയോരം സുന്ദരമാക്കാൻ വഴിയോര പാർക്ക് സഞ്ചാരികൾക്കായി തുറന്നത്. പൂന്തോട്ടവും തണൽമരങ്ങളും പിടിപ്പിച്ച് ഏറെ ആകർഷകമാക്കിയിരുന്നു.
എന്നാൽ, പൂർത്തീകരണ ഫണ്ട് അനുവദിക്കാതായതോടെ പാർക്ക് പാതിവഴിയിലായി. ഇടുക്കി വാഗമൺ ഭാഗങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് ഇടത്താവളമായി ഉപയോഗിക്കാൻ കഴിയുമായിരുന്നു. പുഴയോരത്ത് സംരക്ഷണവേലികൾ സ്ഥാപിച്ചിട്ടില്ല. നടപ്പാത നിർമാണവും നടത്തിയിട്ടില്ല. ഇവിടെ ആവശ്യമായത്ര ഇരിപ്പിടവും സജ്ജമാക്കിയിട്ടില്ല. പാർക്കിെൻറ ഒന്നാംഘട്ടം പൂർത്തീകരിച്ച് സംരക്ഷണം റെസിഡൻറ്സ് അസോസിയേഷനെ ഏൽപിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ, ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി മാറിയതോടെ ബാക്കി ജോലികൾ നിലച്ചു. പല ഭാഗവും കാടുകയറിയതോടെ സഞ്ചാരികൾ ഇവിടേക്ക് എത്താതായി. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തി പാർക്ക് തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.