തിരുവനന്തപുരം: ദക്ഷിണ റെയിൽവേയിൽ ട്രെയിനുകളുടെയും നമ്പറിലും സമയത്തിലുമുള്ള മാറ്റം ഇന്ന് (ബുധനാഴ്ച) പ്രാബല്യത്തിൽ വരും. വഞ്ചിനാട്, വേണാട് എക്‌സ്‌പ്രസുകളുടെ സമയത്തിലും മാറ്റമുണ്ട്. നിരവധി ട്രെയിനുകളുടെ പുറപ്പെടൽ സമയത്തിൽ കാര്യമായ മാറ്റം ഉണ്ട്. ചിലത് നിലവിലുള്ളതിനേക്കാൾ നേരത്തെയും മറ്റുചിലത് വൈകിയുമാണ് പുറപ്പെടുക.
● പുനലൂർ-നാഗർകോവിൽ അൺറിസർവ്‌ഡ് എക്‌സ്‌പ്രസിന്റെ നമ്പർ മാറ്റി. 56705 ആണ് പുതിയ നമ്പർ. പകൽ 11.35ന് പകരം 11.40 നായിരിക്കും ട്രെയിൻ പുറപ്പെടുക
● എറണാകുളം ജങ്‌ഷൻ-കൊല്ലം അൺറിസർവ്‌ഡ് എക്‌സ്‌പ്രസിന്റെയും പുതിയ നമ്പർ 66304 (പഴയ നമ്പർ 06769). കൊല്ലത്ത് അഞ്ചുമിനിറ്റ് നേരത്തെ ട്രെയിൻ എത്തും. പുതിയ സമയം വൈകീട്ട് 5.15
● നാഗർകോവിൽ -കൊച്ചുവേളി അൺറിസർവ്‌ഡ് എക്‌സ്‌പ്രസിന്റെ പുതിയ നമ്പർ. 56305. ട്രെയിൻ നാഗർകോവിൽനിന്ന് രാവിലെ 8.10ന് (പഴയ സമയം 8.05) പുറപ്പെട്ട് കൊച്ചുവേളിയിൽ 10.40 (പഴയ സമയം 1-0.25) നായിരിക്കും എത്തുക.
● കൊച്ചുവേളി-നാഗർകോവിൽ പാസഞ്ചറിന്റെ പുതിയ നമ്പർ 56310. പകൽ 1.40 ന് പകരം ട്രെയിൻ കൊച്ചുവേളിയിൽനിന്ന് 1.25 ന് പുറപ്പെടും
● കൊല്ലം- ചെന്നൈ എഗ്‌മൂർ അനന്തപുരി എക്‌സ്‌പ്രസ് (20635) കൊല്ലത്തുനിന്ന് പകൽ 2.40 ന് പകരം 2.55 നായിരിക്കും പുറപ്പെടുക
● ജാംനഗർ-തിരുനെൽവേലി എക്‌സ്‌പ്രസ്( 19578) തിരുനെൽവേലിയിൽനിന്ന് രാത്രി 10.22 ന് പകരം 10.05 ന് പുറപ്പെടും
● ജാംനഗർ-തിരുനെൽവേലി ദ്വൈവാര എക്‌സ്‌പ്രസ്(19578) തിരുനെൽവേലിയിൽനിന്ന് വൈകീട്ട് 6.30ന് പകരം 6.20ന് പുറപ്പെടും
● എറണാകുളം ജങ്‌ഷൻ-ബിലാസ്‌പുർ പ്രതിവാര സൂപ്പർ എക്‌സ്‌പ്രസ്( 22816) എറണാകുളത്തുനിന്ന് രാവിലെ 8.30ന് പകരം 8.40 നായിരിക്കും പുറപ്പെടുക
● എറണാകുളം ജങ്‌ഷൻ-കൊല്ലം മെമുവിന്റെ പുതിയ നമ്പർ 66307. എറണാകുളത്തുനിന്ന് രാവിലെ 6.05 ന് പകരം 6.10 നായിരിക്കും പുറപ്പെടുക. കൊല്ലത്ത് പത്തിന് പകരം 9.50 നെത്തും
● എസ്.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് ദ്വൈവാര എക്‌സ്‌പ്രസ് (16320) രാവിലെ 9.55 ന് പകരം 10 നായിരിക്കും
● തിരുവനന്തപുരം സെൻട്രൽ -ഷൊർണൂർ ജങ്‌ഷൻ വേണാട് എക്‌സ്‌പ്രസ് (16302) രാവിലെ 5.25ന് പകരം 5.20 ന് പുറപ്പെടും
● തിരുവനന്തപുരം സെൻട്രൽ-മംഗളൂരു ഏറനാട് എക്‌സ്‌പ്രസ്(16606) തിരുവനന്തപുരം സെൻട്രലിൽനിന്ന് രാവിലെ 3.35 ന് പകരം 3.40 നായിരിക്കും പുറപ്പെടുക
● പോർബന്ദർ-തിരുവനന്തപുരം നോർത്ത് പ്രതിവാര എക്‌സ്‌പ്രസ് (20910) പകൽ മൂന്നിന് പകരം 2.50 നെത്തും
● എറണാകുളം ജങ്‌ഷൻ-തിരുവനന്തപുരം സെൻട്രൽ വഞ്ചിനാട് എക്സ്‌പ്രസ്(16303) രാവിലെ 5.05 ന് പകരം 5.10 നായിരിക്കും പുറപ്പെടുക
പാലക്കാട്: തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിന് ഒരു അധിക സ്ലീപ്പർ കോച്ച് അനുവദിച്ചു. തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16347) ജനുവരി രണ്ട് മുതൽ അഞ്ച് വരെയും മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിന് (16348) ജനുവരി മൂന്ന് മുതൽ ആറ് വരെയുമാണ് അധിക സ്ലീപ്പർ കോച്ച് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.