മലപ്പുറം: യാത്ര റദ്ദാക്കിയ ടിക്കറ്റുകളിലെ റീഫണ്ട് തുക വിമാന കമ്പനികളിൽനിന്ന് ലഭിക്കുന്നില്ല. പണം ലഭിക്കാത്തത് ലോക്ഡൗണിൽ പ്രതിസന്ധിയിലായ ട്രാവൽ മേഖലക്ക് കൂടുതൽ തിരിച്ചടിയാകുന്നു.
ഒരുവർഷമായി വിമാന കമ്പനികളിൽ പണം കുടുങ്ങിക്കിടക്കുന്ന നിരവധി ട്രാവൽസുകളുണ്ട് സംസ്ഥാനത്ത്. ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെ ഇത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പണം തിരികെ ആവശ്യപ്പെട്ട് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരും സ്ഥാപനങ്ങളെ സമീപിക്കുന്നുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ നേരേത്ത ടിക്കറ്റ് ബുക്ക് െചയ്ത നിരവധി സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്. ഈ വിമാനങ്ങളിലേക്കായി ബുക്ക് ചെയ്ത ടിക്കറ്റിെൻറ പണമാണ് തിരികെ ലഭിക്കാനുള്ളത്.
യാത്ര റദ്ദാക്കുന്നതോടെ കമ്പനികൾ തുക ട്രാവൽ ഏജൻറുകളുടെ പേരിൽ പ്രത്യേക ഐ.ഡിയുണ്ടാക്കി ഇതിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. പണം തിരികെ നൽകുന്നതിന് പകരം സർവിസ് പുനരാരംഭിക്കുേമ്പാൾ ടിക്കറ്റ് നൽകാമെന്നാണ് വിമാന കമ്പനികൾ പറയുന്നതെന്ന് ട്രാവൽ ഏജൻറുമാർ പറയുന്നു.
ഇതിന് പകരം മറ്റ് സെക്ടറുകളിൽ ടിക്കറ്റ് അനുവദിക്കണെമന്നാവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ടിക്കറ്റ് എടുത്ത സെക്ടറിൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂവെന്നാണ് മറുപടി. ഇന്ത്യൻ വിമാന കമ്പനികളിൽനിന്നും വിദേശകമ്പനികളിൽനിന്നും ട്രാവൽസുകൾക്ക് പണം ലഭിക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.