പറമ്പിക്കുളം: പറമ്പിക്കുളം കടുവ സങ്കേതം തിങ്കളാഴ്ച മുതൽ സന്ദർശകർക്കായി തുറക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിനോദ സഞ്ചാരികൾക്ക് അനുവാദം നൽകുന്നത്.
ഒന്നരവർഷമായി വിനോദ സഞ്ചാരികൾക്ക് അനുവാദമില്ലാതെ തുടർന്നിരുന്ന പറമ്പിക്കുളം ടൂറിസം മേഖലയെക്കുറിച്ച് മാധ്യമം വാർത്ത നൽകിയിരുന്നു. http://www.parambikulam.org വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത വിനോദ സഞ്ചാരികൾക്ക് മാത്രമാണ് അനുവാദം. ഓരോ വ്യക്തിയും കോവിഡ് പ്രതിരോധ വാക്സിൻ ഒന്നെങ്കിലും രണ്ടാഴ്ച മുമ്പ് എടുത്തിരിക്കണം.
72 മണിക്കൂർ മുമ്പെങ്കിലും ആർ.ടി.പി.സി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കോവിഡ് ബാധിച്ചവർ നെഗറ്റിവായി ഒരുമാസം പിന്നിട്ടിരിക്കണം. വിനോദ സഞ്ചാരികളുടെയും ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും കടുവ സങ്കേതത്തിനകത്തേക്ക് പ്രവേശനമെന്ന് പറമ്പിക്കുളം വൈൽഡ് ലൈഫ് െഡപ്യൂട്ടി ഡയറക്ടർ െവെശാഖ് ശശികുമാർ പറഞ്ഞു. അഞ്ചുപേരടങ്ങുന്ന ഒരു സംഘത്തിന് മൂന്ന് രീതികളിലുള്ള ട്രക്കിങ് നടത്തുവാൻ അനുവാദമുണ്ടെന്നും ആളുകൾ കൂടുന്ന എല്ലാ സാഹചര്യവും ഒഴിവാക്കി വിനോദ സഞ്ചാരികളെ സ്വീകരിക്കുവാൻ പറമ്പിക്കുളം തയാറായെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.