രാജ്യത്ത്​ ആഭ്യന്തര വിമാന സർവിസ്​ 85 ശതമാനമാക്കി ഉയർത്താൻ അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത്​ ആഭ്യന്തര വിമാന സർവിസുകളിൽ 85 ശതമാനമാക്കി ഉയർത്താൻ വിമാന കമ്പനികൾക്ക്​ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകി. 72.5 ശതമാനം ആഭ്യന്തര സർവിസുകള്‍ നടത്താനാണ് നിലവിൽ അനുമതിയുണ്ടായിരുന്നത്. ഇതാണ്​​ 85 ശതമാനമാക്കി ഉയർത്തിയത്​.

കഴിഞ്ഞ വര്‍ഷം മെയ് 25ന് ആഭ്യന്തര വിമാനസർവിസുകള്‍ പുനരാരംഭിച്ചപ്പോള്‍ 33 ശതമാനം സർവിസുകള്‍ക്കായിരുന്നു അനുമതി. പിന്നീട് വിവിധ ഘട്ടങ്ങളിലായി സർവിസുകള്‍ വര്‍ധിപ്പിച്ചു. ഡിസംബറില്‍ ഇത് 80 ശതമാനത്തിലേക്ക് എത്തി.

രണ്ടാം കോവിഡ്​ തരംഗം രൂക്ഷമായപ്പോള്‍ വീണ്ടും 50 ശതമാനമായി സർവിസ് ചുരുക്കിയിരുന്നു. ഇതാണ്​ വീണ്ടും ഘട്ടം ഘട്ടമായി 85 ശതമാനത്തിലേക്ക്​ എത്തിയത്​.

അതിനിടെ, വിദേശ ടൂറിസ്​റ്റുകൾക്ക്​ രാജ്യം സന്ദർശിക്കാനുള്ള അനുമതി അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​​െല ഉദ്യോഗസ്​ഥരാണ്​ ഇതു സംബന്ധിച്ച്​ സൂചന നൽകിയത്​. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ വിസ നിയമങ്ങളിൽ ചില ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു​. എന്നാൽ, ടൂറിസ്​റ്റ്​ വിസ നൽകുന്നത് പുനരാരംഭിച്ചിരുന്നില്ല. 

Tags:    
News Summary - Permission to increase domestic air service in the country to 85%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.