വാക്സിൻ എടുത്ത സഞ്ചാരികൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി നേപ്പാൾ. കോവിഡ് വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് ഇനി ക്വാറൈന്റൻ ആവശ്യമില്ല. രാജ്യത്ത് ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
പുതിയ യാത്രാ നിബന്ധനകൾ പ്രകാരം, വാക്സിനേഷനെടുത്ത വിദേശ സഞ്ചാരികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പി.സി.ആർ ടെസ്റ്റ് പരിശോധന ഫലം സമർപ്പിക്കേണ്ടതുണ്ടെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം അറിയിച്ചു. രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകളും നൽകണം. നേപ്പാളിലെത്തിയ ശേഷം വിനോദസഞ്ചാരികൾ സ്വന്തം ചെലവിൽ മറ്റൊരു പി.സി.ആർ പരിശോധന നടത്തണം. ഇതിന്റെ റിപ്പോർട്ട് വരുന്നതുവരെ ഐസൊലേഷനിൽ കഴിയണം.
ഈ ഫലം പോസിറ്റീവ് ആണെങ്കിൽ, സ്വന്തം ചെലവിൽ ഹോട്ടലിൽ ഐസൊലേഷനിൽ തുടരണം. പിന്നീട് നെഗറ്റീവ് ആയാൽ യാത്ര തുടരാനാകും. പുതിയ നിയമങ്ങൾ വന്നതോടെ നേരത്തെയുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു.
അതേസമയം, ഇന്ത്യൻ വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം, നേപ്പാൾ-ഇന്ത്യ ട്രാവൽ ബബിൾ കരാർ പ്രകാരമുള്ള നിയന്ത്രണങ്ങൾ പാലിക്കണം. പൂർണമായും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾക്കൊപ്പം പി.സി.ആർ നെഗറ്റീവ് റിപ്പോർട്ടും സമർപ്പിക്കണം. ഇന്ത്യയിൽനിന്നുള്ള സ്വകാര്യ വാഹനങ്ങൾക്ക് നേരത്തെ നേപ്പാൾ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.