റാസല്‍ഖൈമ: ദുബൈ എക്സ്പോ നഗരിയിലേക്ക് റാസല്‍ഖൈമയില്‍ നിന്നുള്ള സൗജന്യ ബസ് യാത്രക്ക് ടോക്കണ്‍ ഏര്‍പ്പെടുത്തി റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട). എക്സ്പോയുടെ തുടക്കം മുതല്‍ സൗജന്യമായാണ് റാസല്‍ഖൈമയില്‍ നിന്ന് ലോകനഗരിയിലേക്ക് രാവിലെ 6.30 മുതല്‍ ഒരു മണിക്കൂര്‍ ഇടവിട്ട് ബസ് സര്‍വീസ് നടത്തുന്നത്. ദുബൈ എക്സ്പോ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ യാത്രക്കാരുടെ സൗകര്യാര്‍ഥമാണ് സൗജന്യ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് വരെ തിരക്കുകളില്ലാതെ യാത്ര സാധ്യമായിരുന്നിടത്താണ് ബസ് സ്റ്റാന്റിലത്തെുന്നവരുടെ എണ്ണത്തിനനുസരിച്ച് ടോക്കണ്‍ അനുവദിച്ച് സീറ്റ് നല്‍കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് ഇതുവരെ സൗജന്യ സേവനം ഉപയോഗപ്പെടുത്തി ദുബൈ എക്സ്പോ നഗരി സന്ദര്‍ശിച്ചത്.
ഒരു മണിക്കൂര്‍ ഇടവിട്ടാണ് ദുബൈ എക്സ്പോ 2020 നഗരിയിലേക്ക് റാസല്‍ഖൈമയില്‍ നിന്നുള്ള ബസ് സര്‍വീസ്. ഇതേ ബസില്‍ നിന്ന് ദുബൈ എക്സ്പോ നഗരിയില്‍ നിന്ന് തിരികെ റാസല്ഖൈമയിലത്തൊനാകുമെന്നതാണ് ആകര്‍ഷണം.
സ്വകാര്യ വാഹനങ്ങള്‍ സുരക്ഷിതമായി സൗജന്യ പാര്‍ക്കിംഗിനുള്ള സൗകര്യവും റാക് ബസ് സ്റ്റേഷന് സമീപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.