ഷെങ്കൻ വിസ ചാർജ് 12 ശതമാനം വർധിക്കും

ന്യൂഡൽഹി: ഷെങ്കൻ വിസയെടുക്കുന്നതിനുള്ള ചാർജിൽ 12 ശതമാനം വർധന.യുറോപ്യൻ കമീഷനാണ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചത്. ജൂൺ 11ന് വർധന നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. വിസ ഫീസിലുള്ള വർധന സ്ഥിരീകരിച്ച് ​സ്ലോവേനിയ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് രംഗത്തെത്തി.

മുതിർന്നവർക്കുള്ള വിസ ഫീസ് 80 യൂറോയിൽ നിന്നും 90 യൂറോയാക്കി വർധിപ്പിക്കുകയാണെന്ന് സ്ലോവേനിയ അറിയിച്ചു. കുട്ടികളുടെ വിസ ഫീസ് 40 നിന്നും 45 യൂറോയായും ഉയരും. കുറഞ്ഞകാലത്തേക്ക് യുറോപ്പിൽ താമസിക്കുന്നവരുടെ വിസ ഫീസാണ് നിലവിൽ വർധിപ്പിച്ചിരിക്കുന്നത്.

2020ലാണ് ഇതിന് മുമ്പ് ഷെങ്കൻ വിസക്കുള്ള ചാർജ് വർധിപ്പിച്ചത്. അന്ന് 60 യൂറോയിൽ നിന്നും 80 യൂറോയായാണ് ചാർജ് വർധിപ്പിച്ചത്. പണപ്പെരുപ്പം ഉയർന്നതും ജീവനക്കാരുടെ ശമ്പളവുമാണ് ഫീസ് വർധിപ്പിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ വർഷം 10.3 മില്യൺ അപേക്ഷകളാണ് യുറോപ്പിൽ ഷോർട്ട് സ്റ്റേക്കായി ലഭിച്ചത്. 37 ശതമാനം വർധന അപേക്ഷകളിലുണ്ടായി. എന്നാൽ, 2019ലാണ് ഏറ്റവും കൂടുതൽ വിസ അപേക്ഷകൾ ലഭിച്ചത്. 17 മില്യൺ അപേക്ഷകളാണ് 2019ൽ ലഭിച്ചത്.

Tags:    
News Summary - Schengen visas get costlier by 12% after European Union hikes fee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.